ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ നീറ്റ് പരീക്ഷ പരിശീലനം

neet 2025

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ നീറ്റ് 2025 പരീക്ഷ പരിശീലനം നൽകുന്നു.

2025 വർഷത്തിൽ നീറ്റ് പരീക്ഷ എഴുതുന്നതിലേക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ബാധകമല്ല. മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെയായിരിക്കണം വാർഷിക വരുമാന പരിധി.

Also Read: നീറ്റ് പി ജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; എല്ലാം അറിയാം

താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 2025 നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ കൺഫർമേഷൻ ഷീറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിനൊപ്പം മാർച്ച് 27 നുള്ളിൽ സമർപ്പിക്കണം. പട്ടിക ജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും. ഫോൺ : 9048058810.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News