ഗയ്സ് നിങ്ങള്‍ നീറ്റിന് റെ‍ഡിയായോ ?രജിസ്ട്രേഷൻ തുടങ്ങിയത് അറിഞ്ഞാരുന്നോ ?

neet ug exam 2026

നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്- യു.ജി 2026) മേയ് മൂന്ന് ഞായറാഴ്ച രണ്ടുമണി മുതൽ അഞ്ചുവരെ നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷയുടെ ചുമതല. വിജ്ഞാപനവും വിവരണ പത്രികയും https://neet.nta.nic.in/എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. സൗകര്യപ്രദമായ മൂന്ന് നഗരങ്ങൾ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രളുണ്ട്. ഇന്ത്യക്ക് പുറത്ത് കുവൈത്ത്, ദുബൈ, അബൂദബി, ദോഹ, മസ്കത്ത്, റിയാദ്, ഷാർജ, കൊളംബോ, സിംഗപ്പൂർ, ക്വലാലംപൂർ, മനാമ, കാഠ്മണ്ഡു, ലാഗോസ് എന്നിവിടങ്ങളിലും കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

പരീക്ഷയുടെ ഘടന ഇങ്ങനെ

ഫിസിക്സിന് 45 ചോദ്യങ്ങൾ 180ലാണ് മാർക്ക്. കെമിസ്ട്രിക്ക് 45/180, ബയോളജി (ബോട്ടണി & സുവോളജി)ക്ക് 90/360. ആകെ 180 ചോദ്യങ്ങൾ, മാർക്ക് 720. മൾട്ടിപ്പിള്‍ ചോയ്സ് മാതൃകയിലാണ് ചോദ്യങ്ങൾ. നാല് ഓപ്ഷനുകളുണ്ടാവും. ശരിയുത്തരം കണ്ടെത്തണം. ശരി ഉത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് കുറയ്ക്കും. ഉത്തരം അറിയാത്ത ചോദ്യങ്ങൾ വിട്ടുകളഞ്ഞാൽ മാർക്ക് കുറയില്ല. ചോദ്യങ്ങളെല്ലാം നിർബന്ധമാണ്. മൂന്നുമണിക്കൂർ സമയം അനുവദിക്കും. പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷയാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, ഉറുദു അടക്കം 13 ഭാഷകളിലായാണ് ചോദ്യപേപ്പറുള്ളത്. ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ ചോദ്യപേപ്പറുകളായിരിക്കും കേരളത്തിലും ലക്ഷദ്വീപിലും ലഭ്യമാവുക. പരീക്ഷാ ഘടനയും സിലബസും മൂല്യനിർണയ-റാങ്കിങ് രീതികളും വിവരണ പത്രികയില്‍ ലഭ്യമാണ്. നീറ്റ്-യു.ജിയിൽ യോഗ്യതനേടുന്നതിന് ജനറൽ വിഭാഗക്കാർക്ക് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നിര്‍ബന്ധമാണ്.

പരീക്ഷാ ഫീസ് എത്ര

ജനറൽ വിഭാഗത്തിന് 1700 രൂപയും, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി നോൺക്രീമിലെയർ 1600 രൂപയും, എസ്.സി/എസ്.ടി/ഭിന്നശേഷി/തേർഡ് ജൻഡർ-1000 രൂപയും, ഇന്ത്യക്ക് പുറത്ത് പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9500 രൂപയുമാണ് ഫീസ്.

അപേക്ഷ

ഓൺലൈനിൽ അപേക്ഷ മാർച്ച് എട്ട് രാത്രി 9 മണിവരെയും ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കും. തെറ്റുള്ളപക്ഷം തിരുത്തുന്നതിന് മാർച്ച് 10-12 വരെ സൗകര്യവും നല്‍കുന്നുണ്ട്. വ്യക്തിഗത വിവരങ്ങൾ നല്‍കി കഴിയുമ്പോൾ അപേക്ഷ നമ്പർ ജനറേറ്റ് ചെയ്യും. ഇത് ഉപയോഗിച്ച് അപേക്ഷ പൂർത്തിയാക്കാം. തുടർന്നുള്ള കത്തിടപാടുകൾക്കും മറ്റും അപേക്ഷാനമ്പർ ആവശ്യമാണ്. പാസ്വേഡ് കൃത്യമായും രഹസ്യമായും സൂക്ഷിക്കണം.

വിദ്യാഭ്യാസ യോഗ്യത

ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് ഉൾപ്പടെയുള്ള വിഷയങ്ങളോടെ ഹയർ സെക്കൻഡറി /പ്ലസ് ടു/ പരീക്ഷ പാസായവർക്കും പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും നീറ്റ് യു.ജി പരീക്ഷയെഴുതാം. ഇതേ വിഷയങ്ങളോടെ പ്ലസ്ടു കഴിഞ്ഞ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി), ബയോ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും 2 വിഷയങ്ങൾ പഠിച്ച ബി.എസ് സി ബിരുദമെടുത്തവരേയും പരീക്ഷക്ക് പരിഗണിക്കുന്നതാണ്. 2026 ഡിസംബർ 31ന് അല്ലെങ്കിൽ അതിനുമുന്‍പ് പ്രായം 17 തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. നീറ്റ്-റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News