നീറ്റ് യു ജി പുനപരീക്ഷയിലും പിഴവുകൾ; ​ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിശക്

neet re exam mistakes

നീറ്റ് യു ജി പുനപരീക്ഷയിലും പിഴവുകൾ. ഫിസിക്സ് ചോ​ദ്യപേപ്പറിലാണ് രണ്ട് പിഴവുകൾ വന്നിരിക്കുന്നത്.
​ഒരു ചോദ്യത്തിന് ശരിയുത്തരമില്ലയെന്നതും ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ എന്നതുമാണ് പുന പരീക്ഷയിൽ വന്നിട്ടുള്ള പിഴവ്. ശരിയുത്തരം ഇല്ലാത്ത ചോദ്യം റദ്ദാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ​പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും 4 ബോണസ് മാർക്ക് നൽകും.

രണ്ട് ശരിയുത്തരങ്ങളുള്ള മറ്റൊരു ചോദ്യത്തിന് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ രണ്ടെണ്ണം ശരിയുത്തരങ്ങളായത് കൊണ്ട് രണ്ടും ശരിയുത്തരങ്ങളായി പരിഗണിക്കാനാണ് തീരുമാനം. ചോദ്യ പേപ്പർ ചേർച്ചയെതുടർന്ന് വീണ്ടും നടത്തിയ പരീക്ഷയിലാണ് ഇപ്പോൾ ഇങ്ങനെയൊരു പിഴവ് കൂടി വന്നിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ആദ്യഘട്ടം മുതലേ ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നത്.

Also read: പെട്രോൾ, ഡീസൽ വില ഉടൻ കുറയില്ല; കേന്ദ്രത്തിന്റെ പരി​ഗണന കമ്പനികളുടെ നഷ്ടം നികത്തൽ

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് പുന പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിപ്പിനിടയിലും നിരവധി ബുദ്ധിമുട്ടുകൾ വിദ്യാർഥികൾ നേരിട്ടിരുന്നു. അതിനിടെയാണ് പുതിയ പിഴവുകളും പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here