നീറ്റ് യുജി 2023 പരീക്ഷാഫലം; കേരളത്തിനും അഭിമാനം, കോഴിക്കോട് സ്വദേശിനി ആര്യയ്ക്ക് 23-ാം റാങ്ക്

ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും ആന്ധ്രയില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ആദ്യ സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 99.99 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം യോഗ്യത നേടിയത്.

പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്. 711മാർക്ക് കരസ്ഥമാക്കിയാണ് ആര്യ കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ 23-ാമതും എത്തിയത്. താമരശ്ശേരി പള്ളിപ്പുറം സ്വദേശിനിയാണ് ആര്യ. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ ടീ കേ രമേഷ് ബാബു, കേ ഷൈമ എന്നിവരുടെ മകളാണ് ആര്യ.

പരീക്ഷയെഴുതിയ 20.38 ലക്ഷം വിദ്യാര്‍ഥികളില്‍ 11.45 ലക്ഷം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in -ല്‍ പരീക്ഷാഫലം അറിയാം. മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു ഇത്തവണത്തെ നീറ്റ് പരീക്ഷ.

രാജ്യത്തെ 499 നഗരങ്ങളില്‍ 4097 സെന്ററുകളിലായി 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News