നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല: എന്‍.ടി.എ

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എന്‍.ടി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എന്‍. ടി.എയുടെ വിശദീകരണം. തെറ്റായ ചോദ്യങ്ങള്‍ക്ക് നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എന്‍.ടി.എ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.

ALSO READ:ഒമാനിലെ വെടിവെയ്പ്പ്; ഇരയായവരുടെ കുടുംബങ്ങള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയിലെത്തി

അതേസമയം നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ പരീക്ഷാഫലം ഈയാഴ്ച പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുതിയ പട്ടികയെക്കുറിച്ചും കൗണ്‍സലിംഗ് നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്‍ടിഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ALSO READ:വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; കോട്ടയത്ത് യുവാവ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News