റെയില്‍വേയുടെ അവഗണന; ഭാരത് ഗൗരവ് യാത്രക്കാര്‍ ദുരിതത്തില്‍

റെയില്‍വേയുടെ അവഗണന മൂലം ഭാരത് ഗൗരവ് യാത്രക്കാര്‍ ദുരിതത്തില്‍. റെയില്‍വേയുടെ ടൂര്‍ യാത്ര സംവിധാനമാണ് പാളിയത്്. 19ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര തിരിച്ചവരാണ് ദുരിതത്തില്‍ കഴിയുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും താമസവും ഒരുക്കിയില്ലെന്നാണ് പരാതി.

READ ALSO:അമ്മയെ കണ്ട സന്തോഷത്തില്‍ അബിഗേല്‍; സര്‍ക്കാറിനും പൊലീസിനും നാട്ടുകാര്‍ക്കും നന്ദിയറിച്ച് കുടുംബം

700ല്‍ അധികം യാത്രക്കാരാണ് ട്രെയിനിനുള്ളില്‍ തുടരുന്നത്. യാത്രികരില്‍ ബഹുഭൂരിപക്ഷവും പ്രായമായവരാണ്. ട്രെയിന്‍ ഇപ്പോള്‍ അഹമ്മദാബാദില്‍ തുടരുകയാണ്.

READ ALSO:അമ്മയെ കണ്ട സന്തോഷത്തില്‍ അബിഗേല്‍; സര്‍ക്കാറിനും പൊലീസിനും നാട്ടുകാര്‍ക്കും നന്ദിയറിച്ച് കുടുംബം

കൊട്ടിഘോഷിച്ചാണ് റെയില്‍വേ പദ്ധതി പ്രഖ്യാപിച്ചത്. ഒരാളില്‍ നിന്ന് ടിക്കറ്റ് നിരക്കില്‍ ഈടാക്കുന്നത് നാല്‍പതിനായിരം രൂപ വരെയാണ്. ട്രെയിനില്‍ വൃത്തിഹീനമായ സാഹചര്യമെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്രക്കാരുടെ പ്രതികരണം കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News