
കൊല്ലത്ത് അച്ചൻകോവിലിൽ ആദിവാസി കുഞ്ഞുങ്ങളോട് അവഗണന. ഗർഭകാലത്ത് ആവശ്യമായ സഹായം എസ് സി എസ്ടി വകുപ്പ് നൽകിയില്ലെന്ന് പരാതി. എസ് ടി പ്രമോട്ടർ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്ന് ദമ്പതികൾ പറഞ്ഞു. ഗർഭകാലത്ത് ലഭ്യമാക്കേണ്ട പോഷകാഹാരങ്ങൾ നൽകിയില്ലെന്നും ദമ്പതികൾ പറഞ്ഞു. ഗർഭിണികൾക്ക് മാസംതോറും നൽകേണ്ട 2000 രൂപ ധനസഹായവും ലഭിച്ചിട്ടില്ല.
ഭാരക്കുറവുമായാണ് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചിരുന്നത്. കുട്ടികളെ പോറ്റാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ് ആദിവാസി ദമ്പതികൾ. ആദിവാസി ദമ്പതികളായ അഞ്ജു-സുനിൽ എന്നിവർക്കാണ് ദുരവസ്ഥ.
അമ്മയ്ക്ക് മുലപ്പാൽ കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളമാണെന്നും ദമ്പതികൾ പറയുന്നു. ആദിവാസി ദമ്പതികൾ അപേക്ഷ നൽകാത്തതിനാലാണ് പണം കൊടുക്കാത്തതെന്നാണ് എസ് ടി പ്രമോട്ടറുടെ വിചിത്ര മറുപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

