
ആദ്യ രണ്ട് ശ്രമങ്ങളിലും പ്രിലിമിനറി പരീക്ഷയില്‍ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമത്തിൽ മെയിന്‍ പരീക്ഷ വരെയെത്തി, എന്നാൽ വീണ്ടും പരാജയം രുചിച്ചു. നാലാമത്തെ ശ്രമത്തില്‍, അഖിലേന്ത്യാ തലത്തിൽ 569ാം റാങ്കോടെ പാസായി. ഗുജറാത്തില്‍ നിയമിതയായ 25-കാരി നേഹ ബയാദ്വാള്‍ ഐ എ എസിൻ്റെ ജീവിതകഥയാണിത്. കഠിനാധ്വാനം, സമര്‍പ്പണം, മൂന്ന് വര്‍ഷം മൊബൈല്‍ ഫോണുമായുള്ള ബന്ധവിച്ഛേദനം എന്നിവയിലൂടെയാണ് അവര്‍ സ്വപ്നം സാക്ഷാത്കരിച്ചത്.
നേഹ ബയാദ്വാള്‍ രാജസ്ഥാനിലാണ് ജനിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഡിലെ റായ്പൂർ എന്നിവിടങ്ങളിലാണ് വളര്‍ന്നത്. ജീവിതത്തിലെ ആദ്യത്തെ പരാജയം അഞ്ചാം ക്ലാസിലായിരുന്നു. പക്ഷേ തളര്‍ന്നില്ല. പഠിക്കാനും വെല്ലുവിളികളെ മറികടക്കാനും ഈ പരാജയം പ്രചോദനമായി.
Read Also: ട്രെയിനിലാണോ യാത്ര; ഈ ആപ്പിലൊരൊറ്റ ക്ലിക്ക് മതി; വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
സിവില്‍ സര്‍വീസുകാരന്റെ മകളായതിനാൽ ഐ എ എസ് എന്നും നേഹയുടെ സ്വപ്നമായിരുന്നു. മുതിര്‍ന്ന ആദായനികുതി ഉദ്യോഗസ്ഥനാണ് പിതാവ്. സിവിൽ സർവീസിൽ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ നേരിടേണ്ടിവന്നു. മൂന്ന് തിരിച്ചടികള്‍ക്ക് ശേഷം മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതത്ര എളുപ്പമായിരുന്നില്ല. എന്നാൽ ലക്ഷ്യം വലുതായതിനാൽ വഴിയിലെ തടസമെല്ലാം നീക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് മൊബൈൽ ഫോൺ ഉപേക്ഷിച്ച് പഠനത്തില്‍ മുഴുകാന്‍ തീരുമാനിച്ചത്. അത് ഫലം കാണുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here