
നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി അറസ്റ്റിൽ. യുഎസിൽ വെച്ച് ഇന്നലെയാണ് അറസ്റ്റ് ചെയ്തതെന്ന് യു എസ് നീതിന്യായവകുപ്പ് അധികൃതർ അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് നിഹാൽ മോദിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Also read: പന്ത്രണ്ട് വയസുകാരൻ സൈലന്റ് അറ്റാക്കിനെ തുടർന്ന് മരിച്ചു
നിഹാലിനെതിരെ ചുമത്തിയിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ്. വ്യാജ രേഖകൾ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയതിൽ നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്‌സി, നിഹാൽ എന്നിവർക്കെതിരെ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
യുകെ ഹൈക്കോടതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി അപ്പീലുകൾ ഫയൽ ചെയ്തതിനാലാണ് നീരവ് മോദിയെ ഇന്ത്യയിൽ എത്തിക്കുന്നത് വൈകുന്നതെന്നാണ് റിപ്പോർട്ട്. ലണ്ടൻ ജയിലിലുള്ള നീരവിനെ 2019ൽ സാമ്പത്തിക കുറ്റകൃത്യത്തിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here