
കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രത്തിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. മേരാ യുവഭാരത് എന്ന് വെബ്സൈറ്റിൽ മാറ്റം വരുത്തി. അതേസമയം പേര് മാറ്റം സംബന്ധിച്ച കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ കാവിവൽക്കരണ നടപടിയുടെ ഭാഗമാണ് പേരുമാറ്റം എന്ന വിമർശനം ശക്തമാകുന്നു.
1972ൽ പ്രവർത്തനം ആരംഭിച്ച നെഹ്റു യുവ കേന്ദ്രത്തിന്റെ പേര് മാറ്റി പകരം മേരാ യുവഭാരത് എന്നാണ് എൻവൈകെയുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്..കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രത്തിന്റെ പേരുമാറ്റം സംബന്ധിച്ച് ഇന്നലെയാണ് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല. ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ജില്ലാ ഓഫീസർമാർ പേര് മാറ്റത്തിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.
ALSO READ: ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാൻ നിർദ്ദേശം
ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിന്റെയും കഴിവുകളുടെയും വികസനത്തിന് അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1972 ൽ നെഹ്‌റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്. 1987-88ൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കാവി വൽക്കരണ അജണ്ടയുടെ ഭാഗമായാണ്പേരുമാറ്റമെന്ന കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

