3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് നൽകി അയൽക്കാരൻ

3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് നൽകി അയൽക്കാരൻ. ചൈനയിലെ ഷാങ്ഹായിൽ ആണ് സംഭവം. മാ എന്ന വ്യക്തിയാണ് തന്റെ സ്വത്ത് മുഴുവൻ പരിചയക്കാരനായ ലിയു എന്ന പഴക്കച്ചവടക്കാരന് നൽകിയത്.ഷാങ്ഹായിലെ മാർക്കറ്റിൽ കച്ചവടം നടത്തുന്നയാളാണ് ലിയു. ഇത്തരത്തിൽ 3.8 കോടിയുടെ സമ്പാദ്യം ആണ് ലിയുവിന് ലഭിച്ചത്.

also read: പ്രളയം ദുരിതത്തിലാഴ്ത്തിയ തമിഴ്നാടിനുവേണ്ടി കൈകോർത്ത് കേരളം

തന്റെ ജീവിതത്തിൻറെ അവസാന കാലത്ത് ബന്ധുക്കൾ സഹായിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ലിയുവും കുടുംബവും തന്നെ സഹായിച്ചതിനുള്ള നന്ദി സൂചകമായാണ് സ്വത്ത് വകകൾ മുഴുവൻ മാ ലിയുവിനും കുടുംബത്തിനും നൽകിയത്.മാ അസുഖബാധിതനായി കിടന്നപ്പോൾ അദ്ദേഹത്തെ പരിചരിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തത് ലിയു ആയിരുന്നു. ഇതിനുള്ള പ്രതിഫലമായാണ് തൻറെ സ്വത്ത് വകകൾ മുഴുവൻ ലിയുവിന് നൽകികൊണ്ട് മാ വിൽപത്രം തയ്യാറാക്കിയത്.

എന്നാൽ 88 കാരനായ മായുടെ മരണശേഷം അദ്ദേഹത്തിൻറെ ബന്ധുക്കൾ ഇക്കാര്യം ചോദ്യം ചെയ്തു. എന്നാൽ ലിയു കോടതിയെ സമീപിക്കുകയും ലിയുവിന് അനുകൂലമായി വിധി വരുകയും ചെയ്തു.

also read: കേരളത്തിൽ ആരോഗ്യപ്രവർത്തന രംഗത്തുള്ളവർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News