
വളർത്തുനായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് കോടശ്ശേരിയിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി.കോടശ്ശേരി മാരാംകോട് മാരാംകോട് സെൻ്റ് ജോസഫ് പള്ളിയ്ക്ക് സമീപം ചേലേയക്കര വീട്ടിൽ ഷിജു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ആട്ടോക്കാരൻ വീട്ടിൽ അന്തോണിയെ പൊലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കോടശ്ശേരി മാരാംകോട് സെൻ്റ് ജോസഫ് പള്ളിയ്ക്ക് സമീപം ചേലേയക്കര വീട്ടിലെ ഷിജുവിൻ്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Also Read: കൊല്ലത്ത് വിദ്യാർഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പൊലീസ് പിടിയില്‍
സമീപത്തുള്ള അയൽവാസിയുടെ പറമ്പില്‍ വെച്ചാണ് കൊലപാതകം നടന്നത്. പ്രതി അന്തോണിയെ വെള്ളികുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് സൂചന. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അന്തോണി ഷിജുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: കൊല്ലത്ത് നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവം: രണ്ടു പേര‍്‍ അറസ്റ്റിൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here