‘പൂച്ചയുടെ പ്രണയം’ അവസാനിച്ചത് വ‍ഴക്കിൽ; അയൽവാസികള്‍ തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കിയത് പൊലീസെത്തി, വീഡിയോ വൈറൽ…

അയൽവാസിയുടെ പൂച്ച തൻ്റെ പെണ്‍പൂച്ചയെ ഗർഭിണിയാക്കിയെന്ന് ആരോപിച്ച് ബെംഗളൂരുവിൽ തമ്മിലടി. ക‍ഴിഞ്ഞ ആ‍ഴ്ച ബെംഗളൂരു ശേശാദ്രിപുരത്താണ് കേസിനാസ്പദമായ സംഭവം. പിന്നാലെ പൊലീസെത്തിയാണ് ഇരുവരും തമ്മിലുള്ള വ‍ഴക്ക് ഒത്തുതീർപ്പാക്കിയത്.

അയൽവാസിയുടെ ആണ്‍പൂച്ച, പെണ്‍പൂച്ചയെ ഗർഭിണിയാക്കിയതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഗർഭിണിയായതിന് പിന്നാലെ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ സന്തോഷത്തിന് പകരം ഇരുവരും തമ്മിൽ വ‍ഴക്കാവുകയാണ് ചെയ്തത്. കുഞ്ഞ് പൂച്ചകള്‍ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് വന്നതിന് പിന്നാലെ പ്രശ്നം കൂടുതൽ വഷളായി. പിന്നാലെ പൂച്ചയെയും നാല് കുഞ്ഞുങ്ങളെയും അയൽവാസിയുടെ വീട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

ALSO READ: പുത്തൻ വസ്ത്രങ്ങള്‍ ധരിപ്പിച്ച് മകനെ സുന്ദരനാക്കി; കർണാടകയിൽ പിതൃത്വത്തെക്കുറിച്ചുള്ള സംശയത്തിന് പിന്നാലെ ആറു വയസുകാരനെ നദിയിലെറിഞ്ഞു കൊന്ന പിതാവ് അറസ്റ്റിൽ

പെണ്‍പൂച്ചയുടെ വീട്ടുകാർ ആണ്‍പൂച്ചയുടെ ഉടമയുടെ കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്നം വഷളാകുമെന്നായപ്പോള്‍ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പിന്നാലെ പ്രശ്നം പരിഹരിക്കുകയും രണ്ട് പൂച്ചകളെ വീതം ഇരുവരും നോക്കിക്കൊള്ളാമെന്ന് ഏൽക്കുകയും ചെയ്തു. പ്രശ്നം ശാന്തമായെങ്കിലും ആസിഡാക്രമണം നടത്തുമെന്ന പെണ്‍പൂച്ചയുടെ വീട്ടുകാരുടെ ഭീഷണിക്കുനേരെ ആണ്‍പൂച്ചയുടെ ഉടമ പൊലീസിൽ പരാതി നൽകാനാണ് ഉദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News