അവര്‍ തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിച്ചു; കാന്‍സറിനോട് മല്ലിടുന്ന നാലുവയസുകാരന് ഇത് ‘സ്‌പെഷല്‍ ക്രിസ്മസ്’

യുകെയിലെ ബര്‍മിംഹാം ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ലഭിച്ച് വീട്ടിലേക്ക് തിരിക്കുമ്പോള്‍ ആ നാലു വയസുകാരന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് ഒരുക്കുന്ന തിരക്കിലായിരുന്നു അവന്റെ അയല്‍ക്കാര്‍. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ബ്രയിന്‍ ടൂമറാണ് ടോമി റേ ജോണ്‍സണ്‍ മാര്‍ട്ടിനെന്ന ആ കുഞ്ഞ് ബാലന്. ഇക്കഴിഞ്ഞ ക്രിസ്മസ്‌കാലം മുഴുവന്‍ ടോമി ആശുപത്രിയിലായിരുന്നു. അതിനാല്‍ ഒരു ആഘോഷങ്ങളിലും പങ്കാളിയാവാന്‍ ആ ബാലന് കഴിഞ്ഞതുമില്ല. പക്ഷേ കുഞ്ഞു ടോമിക്ക് വേണ്ടി അവന്റെ സ്‌നേഹനിധിയായ അയല്‍ക്കാര്‍ ഒരാഴ്ചയോളം പരിശ്രമിച്ച് കിടിലന്‍ സര്‍പ്രൈസ് ഒരുക്കുകയായിരുന്നു.

ALSO READ:  മോട്ടോ ജി04 ഇന്ത്യയിലെ ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു; ഉൾപ്പെടുത്തിയത് ആകർഷകമായ ഫീച്ചറുകൾ

ഫ്രിയാര്‍ പാര്‍ക്ക്, കാരിസ്ബ്രൂക്ക് റോഡിലെ അവന്റെ അയല്‍ക്കാര്‍ വലിയൊരു ക്രിസ്മസ് ആഘോഷം തന്നെയാണ് അവന് വേണ്ടി നടത്തിയത്. അതും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷം. ആശുപത്രി കിടക്കയില്‍ നിന്നും മടങ്ങിയെത്തിയ അവനെ കാണാന്‍ സാന്റാ ക്ലോസിനെവരെ അവര്‍ തയ്യാറാക്കി. തീര്‍ന്നില്ല കൊയര്‍ സംഘമെത്തി, മോട്ടോര്‍ സൈക്കിള്‍ യാത്ര ഒരുക്കി, കുതിരസവാരിയും നടത്തി.

ALSO READ: എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “സീക്രെട്ട്” : ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

ഇക്കഴിഞ്ഞ ഡിസംബര്‍ 14നാണ് ടോമിക്ക് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. ഏഴ് ആഴ്ച ആശുപത്രി കിടക്കയിലായിരുന്നു അവന്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുട്ടികള്‍ക്ക് വരുന്ന കാന്‍സറാണ് ടോമിയെ ബാധിച്ചിരിക്കുന്നത്. ആരോടും പറയാതെ മൂടി വയ്ക്കാനായിരുന്നു ടോമിയുടെ കുടുംബം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഒരു ബോധവത്കരണമാകട്ടെ എന്ന ചിന്തയിലാണ് ഇത് പുറത്തറിയിച്ചതെന്ന് അവര്‍ പറയുന്നു.

ALSO READ: തലസ്ഥാനത്തിന്റെ വികസനത്തിനായി 33.19 കോടി അനുവദിച്ച് പൊതുമരാമത്തുവകുപ്പ്

അഞ്ചോളം ശസ്ത്രക്രിയകളാണ് ടോമിക്ക് ഈ കാലയളവില്‍ നടത്തിയത്. പക്ഷേ ട്യൂമര്‍ പൂര്‍ണമായും എടുത്തുമാറ്റാന്‍ കഴിയില്ല, അത് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ടോമി ജീവിതത്തിലേക്ക് തിരികെ എത്താനുള്ള സാധ്യത 0% മാത്രമാണ്. കാനഡ മുതല്‍ ജര്‍മനി വരെയുള്ള രാജ്യങ്ങളിലെ ഡോക്ടര്‍മാരുമായി ടോമിയുടെ ഡോക്ടര്‍ ചര്‍ച്ച നടത്തി. എല്ലാവര്‍ക്കും പറയാനുളളത് ഇതേ വിധിയെ കുറിച്ച് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News