സംവാദത്തിന് തയ്യാറാണോ? രാജീവ് ചന്ദ്രശേഖറിന് സമയവും സ്ഥലവും നിശ്ചയിക്കാം; വെല്ലുവിളി ആവർത്തിച്ച് വി. ശിവൻകുട്ടി

V Sivankutty on LDF victory Kerala

നേമം മണ്ഡലത്തിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രിയെ വികസിത നേമത്തേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. ഇവിടുത്തെ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയോട് പറയാൻ മടിക്കുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങൾ താൻ എണ്ണി പറയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് പാർട്ടിക്കും സ്ഥാനാർത്ഥിക്കും വലിയ ക്ഷീണമാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ചയ്ക്കായി സമയവും സ്ഥലവും തീയതിയും രാജീവ് ചന്ദ്രശേഖറിന് തന്നെ നിശ്ചയിക്കാമെന്നും താൻ ഏതു നിമിഷവും സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു.

ALSO READ: ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ അപേക്ഷ ഇന്ന് പരിഗണിക്കും

മണ്ഡലത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങൾ കൃത്യസമയത്ത് എത്താത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും ഈ മെല്ലെപ്പോക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രധാനമന്ത്രിക്ക് ബാധകമല്ലേ എന്ന് ചോദിച്ച ശിവൻകുട്ടി, സർക്കാർ ഭൂമിയിൽ പ്രധാനമന്ത്രിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി. എൽഡിഎഫിന്റെ ബോർഡുകൾ നീക്കം ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേമത്ത് പെട്ടി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ആരോപണത്തിൽ കാർ നമ്പർ സഹിതം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ, യുഡിഎഫ് നിർദ്ദേശപ്രകാരമാണ് കാസർഗോഡ് എസ്ഡിപിഐ പിന്തുണ പിൻവലിച്ചതെന്നും സോണിയ ഗാന്ധിയുടെ വീട്ടിലെ സന്ദർശനം സംശയ നിഴലിലാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ സിപിഐഎമ്മിനെ മാത്രം ഓഡിറ്റ് ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News