
കൊലക്കേസ് പ്രതിയുടെ കൊടുംപകയ്ക്ക് ഇരയായ സുധാകരനും അമ്മ ലക്ഷ്മിക്കും കണ്ണീരോടെ വിട നല്‍കി നാട്. പാലക്കാട് നെന്മാറയിൽ കൊല്ലപ്പെട്ട അച്ഛൻ സുധാകരനെയും അച്ഛമ്മ ലക്ഷ്മിയെയും അഖിലയും അതുല്യയും അവസാനമായി ഒരു നോക്ക് കാണാനെത്തിയത്, കൂടിനിന്നവരുടെ ഹൃദയം ഭേദിക്കുന്നതായി. സംസ്‌കാരചടങ്ങുകള്‍ പൊതുശ്മശാനങ്ങളില്‍ നടന്നു. അതേസമയം, പ്രതി ചെന്താമരനായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.
ഉച്ചക്ക് ഒരു മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ പോത്തുണ്ടിയിലെ വീട്ടിലേക്ക് എത്തിച്ചത്. മക്കളുടെ ആവശ്യപ്രകാരമായിരുന്നു മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിച്ചത്. നൂറ് കണക്കിനാളുകള്‍ പ്രിയപ്പെട്ടവര്‍ക്ക് വിട ചൊല്ലാന്‍ പൊതുദര്‍ശനത്തിനെത്തി. കുട്ടികള്‍ക്ക് എല്ലാവിധ സുരക്ഷയും നല്‍കുമെന്ന് കെ ബാബു എംഎല്‍എ പറഞ്ഞു.
Read Also: ചെന്താമരയുടെ അന്ധവിശ്വാസം കാരണം പൊലിഞ്ഞത് മൂന്ന് ജീവനുകൾ
തുടര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ എത്തിച്ച് സാംസ്‌കരിച്ചു. കൊടും കുറ്റവാളി ചെന്താമരനായുള്ള അന്വേഷണവും തിരച്ചലും വ്യാപകമായി തുടരുകയാണ്. പോത്തുണ്ടി ഇരട്ട കൊലപാതകത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് എസ്പി വ്യക്തമാക്കി.
Key Words: Nenmara double murder, chenthamara

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

