ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും നടപടി എടുത്തില്ല; നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

kerala-police

ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തിയതിന് നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്തത് വീഴ്ചയാണെന്ന എസ്പിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി.

ഉത്തരമേഖല ഐജിയാണ് എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്‌പെന്‍ഡ് ചെയ്തത്. ചെന്താമരയുടെ ഭീഷണി സംബന്ധിച്ച് നാട്ടുകാരുടെ പരാതി അവഗണിച്ചതും വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.

Read Also: ലക്ഷ്മിക്കും സുധാകരനും കണ്ണീരോടെ വിട നല്‍കി നെന്മാറ

അതിനിടെ, പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര വിറ്റ ഫോണ്‍ ഓണ്‍ ആയി. കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. ചെന്താമര മുമ്പ് തിരുവമ്പാടിയില്‍ ക്വാറിയില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. അതേസമയം, സിം ഓണ്‍ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്. ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയിലും തിരച്ചില്‍ തുടരുന്നുവെന്ന് പാലക്കാട് എസ് പി അജിത് കുമാര്‍ പറഞ്ഞു. മറ്റൊരു ടീം കൂടി അവിടം കേന്ദ്രീകരിച്ച് പരിശോധന നടത്തും. കെഡാവര്‍ ഡോഗിനെ ഉപയോഗിച്ച് നാളെ പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News