നെന്മാറ ഇരട്ട കൊലപാതകം; പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉണ്ട് : ആലത്തൂർ ഡിവൈഎസ്പി

chenthamara-nenmara-murder

പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിൽ രണ്ട് പേർ മൊഴി മാറ്റിയെന്ന് ആലത്തൂർ ഡിവൈഎസ്പി മുരളീധരൻ. ചെന്താമര ഇനിയും ജാമ്യത്തിലിറങ്ങിയാൽ തങ്ങളെ കൊല്ലുമോ എന്നുള്ള ഭയമാണ് മൊഴിമാറ്റാൻ കാരണം എന്ന് ഡിവൈഎസ്പി പറഞ്ഞു. എന്നാൽ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.

പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉണ്ട്. എട്ടുപേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ആലത്തൂർ കോടതിയിൽ നിന്ന് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നും ഡി വൈ എസ് പി പറഞ്ഞു. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. എസ്പിയുടെയും ഡിഐജിയുടെയും നേതൃത്വത്തിൽ അവലോകനയോഗങ്ങൾ നടത്തുന്നുണ്ട് എന്നും ഡി വൈ എസ് പി കൂട്ടിച്ചേർത്തു.

Also read: കോട്ടയം റാഗിങ്ങ് ; വേവലാതി ഉണ്ടാക്കുന്ന സംഭവം, ഞെട്ടൽ ഉണ്ടാക്കി : മന്ത്രി ആർ ബിന്ദു

അതേസമയം, ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ടെന്നും നടപടിയിൽ വീഴ്ച വരുത്തിയ പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരം. നിലവിൽ ചെന്താമര റിമാൻഡിലാണ്.ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു. 2022ൽ ചെന്താമരയ്ക്ക് ജാമ്യം നൽകിയിരുന്നു.കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ നെന്മാറ പൊലീസിന് അന്ന് പരാതി നൽകി. അന്ന് തന്നെ പൊലീസ് ചെന്താമരയെ വിളിച്ച് ജാമ്യാപേക്ഷകൾ പാലിക്കാൻ നിർദ്ദേശം നൽകിയിരുന്നു. നടപടിയിൽ വീഴ്ച വരുത്തിയ പൊലീസിൽ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News