
നേപ്പാളില്‍ ആഭ്യന്തര കലാപം വീണ്ടും രൂക്ഷമാകുന്നു. രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നേപ്പാളിലെ സുരക്ഷാ സേനയും രാജവാഴ്ച അനുകൂല പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും (ആർപിപി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തിൽ പങ്കെടുത്തു.
മരിച്ചവരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകന്‍ ആണെന്നാണ് സൂചന.നഗരത്തെ സ്തംഭിപ്പിച്ച അക്രമത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റിയിട്ടുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അടിയന്തര യോഗം വിളിച്ചുചേർത്തു. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഫൊലീസ് ഒന്നിലധികം തവണ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചതിനെത്തുടർന്ന് നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. സംഘർഷത്തിനിടെ, പ്രതിഷേധക്കാർ ഒരു ബിസിനസ് സമുച്ചയം, ഒരു ഷോപ്പിംഗ് മാൾ, ഒരു രാഷ്ട്രീയ പാർട്ടി ആസ്ഥാനം, ഒരു മീഡിയ ഹൗസ് കെട്ടിടം എന്നിവയ്ക്ക് തീയിട്ടു. സംഘര്‍ഷത്തെത്തുടര്‍ന്ന് ടിങ്കുനെ, സിനമംഗല്‍, കൊട്ടേശ്വര്‍ പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here