
കാസർഗോഡ് ചീമേനിയിൽ രണ്ട് മാസം മുമ്പ് വീട്ടിൽ നിന്ന് സ്വർണ്ണം കവർന്ന കേസിൽ നേപ്പാൾ സ്വദേശി പിടിയിൽ. നേപ്പാൾ സ്വദേശി നർ ബഹാദൂർ ഷാഹിയെയാണ് ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 3 ന് നിടുമ്പയിലെ എൻ മുകേഷിന്റെ വീട്ടിൽ നിന്ന് 82.5 പവൻ സ്വർണ്ണവും മൂന്ന് കിലോ വെള്ളിയും കവർന്ന കേസിലാണ് നേപ്പാൾ സ്വദേശി നർ ബഹാദൂർ ഷാഹിയെ ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണ ശേഷം രക്ഷപ്പെട്ട ദമ്പതികളടക്കമുള്ള ആറ് നേപ്പാൾ സ്വദേശികളിലൊരാളാണ് പിടിയിലായ ബഹാദൂർ ഷാഹി. രണ്ടുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പൂനെയിൽ നിന്നാണ് പ്രതി പിടിയിലായത്. മുകേഷും കുടുംബവും കണ്ണൂരിൽ പോയ സമയത്തായിരുന്നു മോഷണം.
ALSO READ: തിരുവനന്തപുരം നഗരത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം
രണ്ടുമാസം മുമ്പ് വീട്ടിൽ ജോലിക്കായെത്തിയ നേപ്പാൾ സ്വദേശികളായ ചക്രഷാഹി ഭാര്യ ഇഷ ചൗധരി അഗർവാൾ എന്നിവരെ കവർച്ചക്ക് പിന്നാലെ കാണാതായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ കവർച്ചക്ക് സഹായിച്ച നാല് നേപ്പാൾ സ്വദേശികളെക്കുറിച്ച് കൂടി വിവരം ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

