ഇന്ത്യക്ക് വൈദ്യുതി നൽകി നേപ്പാൾ; ശനിയാഴ്ച മുതൽ വിതരണം ആരംഭിച്ചു

മ​ഴ​ക്കാ​ലം ശ​ക്ത​മാ​യ​തോ​ടെ ജ​ല​വൈ​ദ്യു​തോ​ൽ​പാ​ദ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി നേ​പ്പാ​ൾ പു​ന​രാ​രം​ഭി​ച്ചു. ഇന്ത്യക്ക് വൈദ്യുതി വിൽക്കാൻ തുടങ്ങിയെന്ന് നേപ്പാൾ ഇലക്‌ട്രിസിറ്റി അതോറിറ്റി വക്താവ് സുരേഷ് ഭട്ടാറായി പറഞ്ഞു .ക​ഴി​ഞ്ഞ വ​ർ​ഷ​വും ജൂ​ൺ മു​ത​ൽ ന​വം​ബ​ർ വ​രെ നേ​പ്പാ​ൾ ഇ​ന്ത്യ​ക്ക് വൈ​ദ്യു​തി ന​ൽ​കി​യി​രു​ന്നു.

ശ​നി​യാ​ഴ്ച മു​ത​ൽ 600 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഇ​ന്ത്യ​ക്ക് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ക്ക് വൈ​ദ്യു​തി ന​ൽ​കി​യ​തി​ലൂ​ടെ ഏ​ക​ദേ​ശം 1200 കോ​ടി രൂ​പ​യാ​ണ് നേ​പ്പാ​ളിന് ലഭിച്ചത്.കുറച്ച് കാലം മുമ്പ് നേപ്പാൾ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി വരെ ഇറക്കുമതി ചെയ്തിരുന്നു.

നേപ്പാളിൽ ശൈത്യകാലത്ത് വൈദ്യുതിയുടെ ആഭ്യന്തര ആവശ്യം വർദ്ധിക്കുകയും വിതരണം കുറയുന്ന സാഹചര്യമാണുള്ളത്. വേനൽക്കാലത്ത് വിതരണം വർദ്ധിക്കുമ്പോൾ, ആഭ്യന്തര ആവശ്യം കുറയുന്നു എന്ന അവസ്ഥയാണുള്ളത്. വേനൽക്കാലത്ത് മഞ്ഞുരുകുന്നതും വൈദ്യുതോദ്പാദനം കൂടാൻ കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News