കലിംഗയിലെ വിദ്യാര്‍ഥിയുടെ മരണം; നേപ്പാള്‍ – ഇന്ത്യ ബന്ധം വഷളാവുന്നു? അറസ്റ്റിലായവര്‍ക്ക് ജാമ്യം!

നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ഥിനി പ്രകൃതി ലാംസലിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളില്‍ ഇന്ത്യ നേപ്പാള്‍ ബന്ധം വഷളാവുന്നു. ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് പുറത്താക്കിയ സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പേര്‍ക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. ലാംസലിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളൊണ് അധികൃതര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. വിദ്യാര്‍ഥിനിയുടെ മരണവും പ്രതിഷേധവും ഇന്ത്യ നേപ്പാള്‍ ബന്ധത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു ആദ്വിക് ശ്രീവാസ്തവയെന്ന വിദ്യാര്‍ഥിയെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ALSO READ: ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്; കോടനാട് കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ ശ്രമം: മന്ത്രി എ കെ ശശീന്ദ്രന്‍

ഹോസ്റ്റലിലെ മുറിയിലാണ് ലാംസലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് മറ്റ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും റോഡ് ഉപരോധം നടത്തിയതും. എന്നാല്‍ ഇവരുമായി കോളേജ് അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടും അതില്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ അധികൃതര്‍ ഇവരോട് ഹോസ്റ്റല്‍ ഒഴിയാനും നേപ്പാളിലേക്ക് തിരിച്ചു പോകാനും ആവശ്യപ്പെട്ടു.

ALSO READ: പലതരം അടിച്ചുമാറ്റൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം ഇതാദ്യം! താമരശ്ശേരിയിൽ പരിചയം നടിച്ച് കടയുടമയുടെ പോക്കറ്റിൽ നിന്നും പൈസ പൊക്കി

പ്രശ്‌നത്തില്‍ നേപ്പാള്‍ ഇടപെടുകയും പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രതികരിക്കുകയും ചെയ്തു. എംബസി ഉദ്യോഗസ്ഥര്‍ മുഖേന നേപ്പാള്‍ നയതന്ത്ര ഇടപെടന്‍ ആരംഭിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്നാണ് നേപ്പാളി വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്നു പുറത്താക്കിയ നടപടിയില്‍ അഞ്ചുപേരെ അറസ്റ്റു ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News