ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രിക്ക് പരുക്ക്; ഇന്ത്യക്കാരന്‍ അറസ്റ്റില്‍, വീഡിയോ!

നേപ്പാള്‍ ഉപപ്രധാനമന്ത്രിക്ക് ടൂറിസം പരിപാടിക്കിടെ ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് പരുക്കേറ്റ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. വിസിറ്റ് പൊഖാറ ഇയര്‍ 2025ന്റെ ഉദ്ഘാടന ചടങ്ങനിടെയായിരുന്നു സംഭവം. ഇന്ത്യന്‍ പൗരനായ കമേലഷ് കുമാര്‍ എന്നയാളാണ് സംഭവത്തിന് പിന്നിലെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ‘ആരോപണം ഉന്നയിച്ച് ഓടി ഒളിക്കുന്നത് മര്യാദയല്ല’: സ്പിരിറ്റ് നിർമാണ ശാല വിഷയത്തിൽ പ്രതിപക്ഷ നേതാവിനും ചെന്നിത്തലയ്ക്കും മറുപടിയുമായി മന്ത്രി എംബി രാജേഷ്

സംഭവത്തില്‍ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പുറമേ പൊറാറ മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ധനരാജ് ആചാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ചിനായിരുന്നു സംഭവം. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വൈദ്യുതി സ്വിച്ച് വഴി മെഴുകുതിരികള്‍ കത്തിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള തീ തൊട്ടടുത്തുണ്ടായിരുന്ന ഹൈഡ്രജന്‍ ബലൂണില്‍ പിടിച്ചതോടെയാണ് ഇവ പൊട്ടിത്തെറിച്ചത്.

ALSO READ: ഒരാൾ ലണ്ടനിൽ, മറ്റൊരാൾ അഭിഭാഷകൻ; പിതാവിനെ തെരുവിൽ ഉപേക്ഷിച്ച് ആൺമക്കൾ; അതേ വിധി തന്നെ തിരിച്ച് കിട്ടുമെന്ന് സോഷ്യൽ മീഡിയ

ഇരുവര്‍ക്ക് പരുക്കേറ്റത് കൈകള്‍ക്കും മുഖത്തുമാണ്. ആചാര്യയുടെ പൊള്ളല്‍ കുറച്ചുകൂടി കടത്തത് ആയതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ധനമന്ത്രി കൂടിയായ പൗഡല്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News