പ്രതീക്ഷ കൈവിട്ടില്ല; അൻപത് കോടി ക്ലബ്ബിലേക്ക് നേര്

മോഹൻലാൽ ചിത്രം ‘നേര്’ അൻപത് കോടി ക്ലബ്ബിൽ ഇടം പിടിച്ചേക്കും. ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ഓരോ ദിവസവും ബോക്സ്ഓഫിസിൽ നിന്നും ചിത്രം നല്ല കളക്ഷൻ ആണ് നേടുന്നത് . ഈ ആഴ്ച തന്നെ നേര് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കും. അങ്ങനെയെങ്കിൽ ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ചിത്രമായി നേര് മാറും.

ALSO READ: യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് വിഷയം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിലും വ്യാജ ഐഡി

പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ സിനിമകൾ. റിലീസിന് 200 സ്‍ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്‍ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്‍ക്രീനുകള്‍ ഇന്നു മുതല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രില്ലടിപ്പിക്കുന്ന പ്രകടനമാണ് ചിത്രമാണ് നേരിൽ കാണാൻ കാണാൻ കഴിയുക.ജീത്തു-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന നേര് പ്രേഷകരുടെ പ്രതീക്ഷ പോലെ വൻ ഹിറ്റാകുകയായിരുന്നു.കോടതിയും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയാണ് ചിത്രം.പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ALSO READ: ആര്‍മി ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപിച്ച് ലെക്കുകെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here