വാഗ്ദാനം നിറവേറ്റിയില്ല; സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ബിജെപി വിട്ടു

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനും ബംഗാളിലെ ബിജെപി മുന്‍ ഉപാധ്യക്ഷനുമായ ചന്ദ്രകുമാര്‍ ബോസ് പാര്‍ട്ടി വിട്ടു. നേതാജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രകുമാര്‍ പാര്‍ട്ടി വിടുന്നത്.

also read- സണ്ണി ലിയോണിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

നേതാജി സുഭാഷ് ചന്ദ്രബോസ് മുന്നോട്ട് വെച്ച, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയവുമായി മുന്നോട്ടുപോകാമെന്നായിരുന്നു ബിജെപിയില്‍ ചേരുമ്പോള്‍ നേതൃത്വം വാഗ്ദാനം നല്‍കിയതെന്ന് ചന്ദ്രകുമാര്‍ പറയുന്നു. എന്നാല്‍, അത്തരത്തിലുള്ള യാതൊന്നും നടക്കുന്നില്ല. നേതാജിയുടെ ആശയം ബിജെപിയില്‍ നിന്നുകൊണ്ട് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനായിരുന്നു തന്റെ നീക്കം. എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കുക എന്ന നേതാജിയുടെ ആശയം പ്രചരിപ്പിക്കുന്നതിനായി ആസാദ് ഹിന്ദ് മോര്‍ച്ച എന്ന സംഘടന രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നോ സംസ്ഥാന ബിജെപിയില്‍ നിന്നോ ഒരു പിന്തുണയും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read- ‘സനാതന ധര്‍മം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തൊല്‍ തിരുമാവളന്‍ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News