‘ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിന്’; ഗുരുതര ആരോപണമുയർത്തി സിവ് അഗ്മോൻ

benjamin netanyahu

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി അദ്ദേഹത്തിന്റെ ആക്ടിങ് ചീഫ് ഓഫ് ആയ സിവ് അഗ്മോൻ. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർത്തിയിരിക്കുന്നത്. ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെ സിവ് അഗ്മോൻ വഹിച്ച സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചു.

Also read: അമേരിക്കൻ കറൻസിയിൽ ഇനി ട്രംപിന്റെ ഒപ്പ്; ചരിത്രത്തിൽ തന്നെ ഇതാദ്യം, കാരണം

നെതന്യാഹുവിന് പുറമെ പാർട്ടി അംഗങ്ങൾക്കെതിരെയും, പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെയും, മൊറോക്കൻ വംശജരായ ജൂതന്മാർക്കെതിരെയും സിവ് അഗ്മോൻ വംശീയ ചുവയുള്ള പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേൽ മാധ്യമങ്ങൾ സിവ് അഗ്മോന്റെ വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്. ഇതിന് പിറകെ ദേശീയ രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പമാണ് ഉണ്ടാക്കിയത്.

വാർ ടൈം ബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് സിവ് അഗ്മോൻ. ആദ്യം നെതന്യാഹുവിന്റെ വക്താവായും തുടർന്ന് ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായും അദ്ദേഹം വളരെ കുറഞ്ഞ കാലയളവിലാണ് നെതന്യാഹുവിന്റെ വിശ്വസ്തനായി മാറിയത്.

English summary : Israeli Prime Minister Benjamin Netanyahu’s acting chief of staff, Ziv Agmon, has made serious allegations against him.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News