യുഎന്നില്‍ നെതന്യാഹു പ്രദര്‍ശിപ്പിച്ച മാപ്പുകളില്‍ പലസ്തീനില്ല; വിമര്‍ശനം ശക്തം!

യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രസംഗ പീഡത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ച നിന്നത് രണ്ട് മാപ്പുകളുമായാണ്. വലുത് കൈയിലുള്ള മാപ്പ് മിഡില്‍ ഈസ്റ്റിലേതായിരുന്നു. അതില്‍ ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നിവ രേഖപ്പെടുത്തി അതില്‍ ‘ശാപം’ എന്നും ഇടത് കൈയില്‍ പച്ച നിറത്തില്‍ ഈജിപ്ത്, സുഡാന്‍, സൗദി അറേബ്യ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ‘അനുഗ്രഹം’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ:  ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ

ഇതില്‍ രണ്ടിലും പലസ്തീനിനെ പൂര്‍ണമായും ഒഴിവാക്കി. അങ്ങനെയൊരു രാജ്യം നിലനില്‍ക്കുന്നില്ലെന്ന തരത്തിലാണ് മാപ്പ്. ശാപം എന്നെഴുതിയിരിക്കുന്ന മാപ്പിലൂടെ പ്രദേശത്തെ പ്രശ്‌നങ്ങളുടെ സ്വാധീനം ഇറാനില്‍ നിന്നാണെന്ന് സൂചിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.

യമന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ തുടരുന്ന ലഹളകള്‍ക്ക് കാരണം ഇറാനാണെന്ന ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനൊപ്പം ഇറാനും സഖ്യങ്ങള്‍ക്കും എതിരെയുള്ള പ്രതിരോധം മാത്രമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് വാദിക്കുകയും ചെയ്തു.

ALSO READ: ആലപ്പുഴയില്‍ പൊലീസുകാരന്റെ മുത്തശ്ശിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവരാന്‍ ശ്രമം, പ്രതി പിടിയില്‍

ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും എന്നൊരു മുന്നറിയിപ്പും ഇറാന് നെതന്യാഹു നല്‍കിയിട്ടുണ്ട്. അതിനിടയില്‍ പല നയതന്ത്ര പ്രതിനിധികളും പ്രതിഷേധം രേഖപ്പെടുത്തി ജനറല്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News