ഇസ്രായേലിൽ പ്രതിക്ഷത്തെ അനുനയിപ്പിക്കാൻ നെതന്യാഹുവിൻ്റെ നീക്കം

സമരത്തീച്ചൂളയിൽ തുടരുന്ന ഇസ്രായേലിൽ പ്രതിക്ഷത്തെ അനുനയിപ്പിക്കാൻ നെതന്യാഹുവിൻ്റെ നീക്കം. പ്രധാന നേതാക്കളുമായി സംഭാഷണം തുടരുകയാണ് നെതന്യാഹു. അതേസമയം, തൻ്റെ വിമർശകയായ അറ്റോണി ജനറലിനെ ചുമതലകളിൽ നിന്ന് മാറ്റി അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാനും ശ്രമം തുടരുകയാണ്.

Also read: ഐഫോൺ വാങ്ങാനായി കുട്ടിയെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

യഹൂദ വിശ്വാസത്തിൻ്റെ ഭാഗമായുള്ള തിഷാ ബാവ് പ്രാർത്ഥനകളിലും ഉപവാസത്തിലും തുടരുകയാണ് ഇസ്രായേൽ. സമരക്കാരടക്കം ഉപവസിക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ഇടപെടൽ തുടരുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജുഡീഷ്യറിയുടെ അവകാശങ്ങളെ അട്ടിമറിക്കുന്ന ആദ്യ ബിൽ പാസാക്കിയ ഇസ്രായേൽ പാർലമെൻറ് നടപടിക്ക് ശേഷം സമരത്തിൻ്റെ ഉച്ചസ്ഥായിയിലായ തെരുവുകൾ പ്രാർത്ഥനകളിലേക്ക് തിരിഞ്ഞ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കുകയാണ് നെതന്യാഹുവിൻ്റെ ലക്ഷ്യം.

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന ബെഞ്ചമിൻ നെതന്യാഹുവിൻ്റെ കോടതി വ്യവഹാരങ്ങളിൽ പ്രോസിക്യൂഷനെ നയിക്കുന്നത് നെതന്യാഹു വിമർശകയായ അറ്റോണി ജനറൽ ഗലി ബഹരവ് മിയാരയാണ്. തൻ്റെ വിചാരണാ വേളയിൽ പ്രോസിക്യൂഷനിൽ നിന്ന് അറ്റോണി ജനറലിനെ ഒഴിവാക്കി നിർത്തുക എന്നതാണ് നെതന്യാഹുവിൻ്റെ മുന്നിലുള്ള പുതിയ പ്ലാൻ. പാർലമെൻ്റിൽ ലിക്കുഡ് പാർട്ടിയിലെ 11 അംഗങ്ങൾ ചേർന്ന് അത്തരമൊരു നിയമനിർമാണത്തിൻ്റെ ഡ്രാഫ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്.
Also read : അന്യഗ്രഹ ജീവികളുടെ ശരീര ഭാഗങ്ങളും പേടകവും യുഎസ്സിന്റെ പക്കലുണ്ടെന്ന് അവകാശ വാദവുമായി മുൻ സൈനികൻ

ഇസ്രായേലിൽ ജനാധിപത്യത്തിലെ ജുഡീഷ്യറിയുടെ ഇടം സംരക്ഷിക്കാനുള്ള സമരം തുടരുമ്പോൾ വിവേചനത്തിന്റെ പ്രശ്നം കൂടി ചൂണ്ടിക്കാണിക്കുകയാണ് അറബ് വംശജർ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനും ഘടനാപരമായുള്ള വിവേചനത്തെ ചെറുത്തു തോൽപ്പിക്കാനും തലമുറകളായി സമരം തുടരുകയാണ് ഇസ്രായേലിലെ ന്യൂനപക്ഷങ്ങളായ അറബ് വിഭാഗങ്ങൾ. 1948ല്‍ നടന്ന യുദ്ധത്തിനുശേഷം ഇസ്രായേലിന്റെ അതിർത്തിക്കുള്ളിലായി മാറിയ പലസ്തീനികളുടെ പുതുതലമുറയാണ് ഇന്നിൻ്റെ സമരങ്ങൾക്കൊപ്പം തങ്ങളുടെ സ്വതസിദ്ധ സമര ശേഷിയും ഉൾച്ചേർക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here