‘നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേര് സവർക്കറിനൊപ്പം കൂട്ടികെട്ടേണ്ട’; രൺദീപ് ഹൂഡയ്ക്കെതിരെ നേതാജിയുടെ അനന്തരവൻ

രൺദീപ് ഹൂഡ നായകനാവുന്ന ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രം ട്രെയിലർ ഇറങ്ങിയതുമുതൽ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. വി.ഡി. സവർക്കറുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ. സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തരവൻ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യമായി രൺദീപ് ഹൂഡ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ALSO READ: സംസ്ഥാന ടിവി പുരസ്‌കാരം കൈരളി ന്യൂസിന്; മികച്ച അവതാരകന്‍ എന്‍ പി ചന്ദ്രശേഖരന്‍

മഹാത്മാ ​ഗാന്ധിയും സവർക്കറും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ കാണിക്കുന്നുണ്ട്. ബാല ​ഗംഗാധര തിലക്, മദൻലാൽ ധിം​ഗ്ര, ഭ​ഗത് സിം​ഗ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരും കഥയിലുണ്ട്. വിവാദം ഉണ്ടായിരിക്കുന്നത് സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ടാണ്. നേതാജിയുടെ അനന്തരവനായ ചന്ദ്ര കുമാർ ബോസ് സുഭാഷ് ചന്ദ്രബോസിന്റെ പേര് സവർക്കറുമായി കൂട്ടിക്കെട്ടേണ്ട എന്ന് പറഞ്ഞു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ചന്ദ്ര കുമാർ ബോസ് വിമർശനം രേഖപ്പെടുത്തിയത്.

ഈ വിഷയത്തിലുള്ള തന്റെ നിലപാട് സിനിമയേക്കുറിച്ച് വന്ന വാർത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം അറിയിച്ചത്. സവർക്കർ എന്ന ചിത്രം നിർമിച്ചതിൽ രൺദീപ് ഹൂഡയെ അഭിനന്ദിക്കുന്നു എന്നും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേര് സവർക്കറുടെ പേരുമായി ചേർത്ത് പറയുന്നതിൽ പിന്തിരിയണം. നേതാജി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര നേതാവ് ആണെന്നും ദേശസ്നേഹികളുടെ ദേശസ്നേഹിയുമായിരുന്നു എന്നും ചന്ദ്ര കുമാർ ബോസ് കൂട്ടിച്ചേർത്തു. ഹൂഡയെ ടാ​ഗ് ചെയ്തതുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ചന്ദ്രകുമാര്‍ ബോസ് നേതാജിയുടെ മരുമകളുടെ മകനാണ്.

ALSO READ: എന്നെ നായകൻ ആക്കിയ എന്റെ പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയി: നടൻ സുബിഷ് സുധി

സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2021 ജൂണിലാണ്. ചിത്രത്തിന്റെ ആദ്യ സംവിധായകൻ മഹേഷ് മഞ്ജരേക്കറായിരുന്നു. 2022ൽ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും എന്നായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News