
കൊളോണിയല്‍ കാലത്ത് ബെനിനില്‍ നിന്ന് മോഷ്ടിച്ച 119 പുരാതന ശില്പങ്ങള്‍ നെതര്‍ലാന്‍ഡ് ഔദ്യോഗികമായി നൈജീരിയക്ക് തിരികെ നല്‍കി. 120 വര്‍ഷം മുൻപായിരുന്നു മോഷണം.
ആയിരത്തിലധികം കലാസൃഷ്ടികള്‍ തിരികെ നല്‍കാന്‍ ജര്‍മനിയും സമ്മതിച്ചിട്ടുണ്ടെന്ന് നൈജീരിയയിലെ മ്യൂസിയംസ് ആന്‍ഡ് മോണുമെൻ്റ്സ് ദേശീയ കമ്മീഷൻ ഡയറക്ടര്‍ ജനറല്‍ ഒലുഗ്ബിലെ ഹോളോവേ പറഞ്ഞു. ഈ കലാവസ്തുക്കള്‍ ഞങ്ങളുടെ ആത്മാവിന്റെയും സ്വത്വത്തിന്റെയും ആള്‍രൂപങ്ങളാണ്. നീതിയോടെയും അന്തസ്സോടെയും ബഹുമാനത്തോടെയും കൂടി ഞങ്ങളോട് പെരുമാറുക എന്നാണ് ലോകത്തോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ലാഗോസിലെ ചടങ്ങിൽ പറഞ്ഞു.
Read Also: മിഡിൽ ഈസ്റ്റ് വ്യോമപാതകൾ ഒഴിവാക്കി വിമാന കമ്പനികൾ
സാമ്രാജ്യത്വകാലത്ത് കൊള്ളയടിച്ച വസ്തുക്കള്‍ തിരികെ നല്‍കാന്‍ പാശ്ചാത്യ സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ധിക്കുന്നുണ്ട്. വിലയേറിയ ചരിത്രത്തിന്റെ ആഫ്രിക്കയിലേക്കുള്ള ഏറ്റവും പുതിയ തിരിച്ചുവരവാണ് ബെനിന്‍ വെങ്കലങ്ങള്‍ എന്നറിയപ്പെടുന്ന ഈ കലാവസ്തുക്കള്‍. ബെനിന്‍ വെങ്കലങ്ങളില്‍ 16 മുതല്‍ 18 വരെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലോഹ, ആനക്കൊമ്പ് ശില്പങ്ങള്‍ ഉള്‍പ്പെടുന്നു. തെക്കന്‍ നൈജീരിയയിലെ ബെനിന്‍ രാജ്യത്തിന്റെ പരമ്പരാഗത ഭരണാധികാരിയായിരുന്ന എവാരെ രണ്ടാമൻ്റെ കാലത്തെ ശില്പങ്ങളാണ് ഡച്ചുകാർ കൊണ്ടുപോയിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here