അതിതീവ്ര കാലാവസ്ഥകളെ അതിജീവിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി മലയാളി ഗവേഷകർ

കേരളാ യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ മൈക്രോബയോളജി ഗവേഷകർ ഒരു പുതിയ ബാക്റ്റീരിയത്തെ കണ്ടെത്തിയിരിക്കുന്നു. എക്സിക്കോബാക്റ്റീരിയം അബ്രഹാമി (Exiguobacterium abrahamii) എന്ന ഈ പുതിയ സ്പീഷിസ്സിനു കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം ആദ്യ മേധാവി ആയിരുന്ന പ്രൊഫസർ എ. അബ്രഹാമിന്റെ പേരാണ് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാൻഗ്രൂവ് ഇക്കോസിസ്റ്റം ആയ പിച്ചാവരം (തമിഴ്‌നാട്) നിന്നും കിട്ടിയ മണ്ണ് സാംപിളിൽ നിന്നാണ് ഈ ബാക്റ്റീരിയം വേർതിരിച്ചെടുത്തത്.


ബയോടെക്നോളജി ഗവേഷണ വിദ്യാർത്ഥി ആയ സജ്‌ന സലിം, സസ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ഷിബുരാജ്, എന്നിവരാണ് എന്നിവരാണ് ഈ ബാക്റ്റീരിയത്തെ കണ്ടെത്തിയത്. അന്താരാഷ്‌ട്ര പ്രശസ്‌തമായ സ്പ്രിങ്ങർ-നേച്ചർ പ്രസിദ്ധീകരണം ആയ Antonie van Leeuwenhoek ജേർണലിന്റെ പുതിയ വോളിയത്തിലാണ് (Volume 118) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ALSO READ: മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ

എക്സിഗുബാക്ടീരിയം എന്ന ജീനസിലെ സ്പീഷിസുകൾ അത്യന്തം കഠിനമായ പരിസ്ഥിതി സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നവയായതിനാൽ ബയോടെക്നോളജി ഗവേഷണങ്ങളിൽ വളരെയധികം സാധ്യതകളുള്ളവയാണെന്ന് പരിഗണിക്കപ്പെടുന്നു. എക്സിക്കോബാക്റ്റീരിയം അബ്രഹാമി-യുടെ വിശദമായ ജീനോം പഠനവും ഡൽഹി ഐഐടിയുടെ സഹകരണത്തോടെ നടത്തിയിട്ടുണ്ട്.

ALSO READ : ശ്വാസകോശ രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള വഴി പറഞ്ഞു തന്ന് പക്ഷികൾ: ന്യുമോണിയയേയും കോവിഡിനെയും പ്രതിരോധിക്കാം

ഈ പഠനത്തിൽ വിവിധ ഇൻഡസ്ട്രിയൽ ഇൻസ്‌യ്മുകൾ, പെപ്റ്റിഡ് ആന്റിബിയോട്ടിക്‌സ് എന്നിവയുടെ സാന്നിധ്യം ഈ ബാക്റ്റീരിയത്തിൽ കണ്ടെത്തിയിട്ടുണ്ടു. വിവിധ രാസ- ലായകങ്ങളുടെ സാന്നിധ്യ ത്തിലും വളരെ ശേഷിയോടെ പ്രവർത്തിക്കുന്ന ഒരു പ്രോട്ടിയേസ് എൻസൈം ഈ ബാക്റ്റീരിയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News