തകഴി കൊലപാതകം; നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Baby

തകഴിയിൽ അമ്മയും കാമുകനും കൊലപ്പെടുത്തി കുഴിച്ചിട്ട നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുമ്മയിൽ പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവായ തോമസിന്റെ സുഹൃത്ത് അശോകിന്റെ വീടുപരിസരത്തുള്ള പാടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാമുകന്റെ നാടായ തകഴിയില്‍ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: 4 ഫാനുകളും ടിവിയും ഫ്രിഡ്ജും മാത്രമുള്ള വീട്ടില്‍ 20 ലക്ഷം കറന്റ് ബില്‍; സംഭവം ഗുജറാത്തില്‍

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ച ശേഷം പോസ്റ്റ് മോർട്ടം ചെയ്യും. കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കുഞ്ഞിന്റെ അമ്മയായ യുവതി നിരീക്ഷണത്തിലാണെന്നും എസ്പി അറിയിച്ചു. ഓഗസ്റ്റ് ഏഴാം തീയതി പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാക്കലിലെ വീട്ടില്‍വെച്ച് 22-കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സൺഷേഡിൽ ഒളിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 10 ന് യുവതി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. പ്രസവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയെന്നും ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു യുവതിയുടെ മറുപടി.

Also Read: അയൽവാസി പട്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ചു; അങ്കമാലിയിൽ യുവാവിന് ഗുരുതര പരിക്ക്

ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിച്ചതോടെ യുവതിയെ ചോദ്യം ചെയ്യുകയും കാമുകനെക്കുറിച്ച് കൂടുതൽ അറിയുകയും ചെയ്തു. പൊലീസ് കാമുകനെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News