ബൈക്കും ലോറിയും കൂട്ടിയിടിച്ച് നവവധു മരിച്ചു, വരന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചു കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ് (20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. ഇന്ന് കാലത്ത് 11.00 മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ആക്ടീവ മോട്ടോര്‍ സൈക്കിളില്‍ അതേ ദിശയില്‍ പോകുന്ന കണ്ടെയ്‌നര്‍ ഇടിക്കുകയായിരുന്നു.

Also Read: മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍; മന്ത്രി വീണാ ജോര്‍ജ്

അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്‌നര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ഗുരുരമായി പരിക്കേറ്റു

ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു.

നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ എടുക്കുന്ന സമയം ദമ്പതികള്‍ ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here