93-ാം ദേശീയ ദിനത്തിൽ “സൗദി നൗ’ എന്ന പേൽ സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നു

രാജ്യത്തിന്റെ 93-ാം ദേശീയ ദിനത്തിൽ “സൗദി നൗ’ എന്ന പേൽ സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നതായി വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ ദോസരി പ്രഖ്യാപിച്ചു. ഈ മാസം 23ന് സൗദി ദേശീയ ദിനത്തിൽ ചാനൽ പ്രവർത്തനം ആരംഭിക്കും. എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും പ്രവർത്തനങ്ങളും സംപ്രേഷണം ചെയ്യുന്നതിനുള്ള സൗദിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായാണ് നൗ ചാനൽ പ്രവർത്തിക്കുക.

also read ;മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; നടൻ അലൻസിയര്‍ക്കെതിരെ പൊലീസിൽ പരാതി

പ്രാദേശികവും രാജ്യാന്തരവുമായ എല്ലാ രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, വിനോദ മേഖലകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിലും മറ്റും രാജ്യത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കലുമാണ് പുതിയ ചാനൽ ലക്ഷ്യമിടുന്നത്.രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും അവസരങ്ങൾ, പ്രവർത്തനങ്ങൾ, എക്സിബിഷനുകൾ,കോൺഫറൻസുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

also read :നിപ വൈറസ്: വവ്വാലിനെ വലയിട്ട് പിടികൂടി കേന്ദ്ര സംഘം, നാളെ ജാനകിക്കാട്ടിലും വല സജ്ജമാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News