റോയല്‍ ചലഞ്ചേഴ്സിന് പുതിയ പരിശീലകൻ

പുതിയ പരീശിലകനെ പ്രഖ്യാപിച്ച് ഐ പി എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആര്‍സിബിയുടെ പുതിയ പരിശീലകനായി സിംബാബ്‌വെയുടെ ഇതിഹാസ താരം ആന്‍ഡി ഫ്ലവറിനെയാണ് നിയമിച്ചത്. ഈ മാസം അവസാനം സ്ഥാനമൊഴിയുന്ന ആര്‍ സി ബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണ് പകരമാണ് ആന്‍ഡി ഫ്ലവര്‍ പരിശീലകനായി എത്തുന്നത്. മുഖ്യപരിശീലക സ്ഥാനമാണ് ആന്‍‍ഡി ഫ്ലവറിന് നല്‍കുക.

also read:‘ഇന്ത്യ എന്ന പേര് ഉപയോഗിക്കരുത്’, പ്രതിപക്ഷ സഖ്യത്തിനെതിരെ അഡ്വക്കേറ്റ്  വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ആര്‍സിബിയുടെ മുഖ്യപരീശിലകനായിരുന്ന സഞ്ജയ് ബംഗാറും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളും ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയും. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള താരങ്ങള്‍ ആന്‍ഡി ഫ്ലവറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ആര്‍ സി ബി പരിശീലകനാവാന്‍ ഫ്ലവര്‍ സമ്മതം മൂളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് .

രാജ്യാന്തര ടി20 ലീഗുകളില്‍ പരിശീലകനായി ദീര്‍ഘനാളത്തെ അനുഭവ സമ്പത്തുള്ളയാളാണ് ആന്‍ഡി ഫ്ലവര്‍. കഴിഞ്ഞ രണ്ട് സീസണുകളിലും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകനായിരുന്ന ആന്‍ഡി ഫ്ലവര്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചിരുന്നു. വരുന്ന സീസണില്‍ ആന്‍ഡി ഫ്ലവറിന് പകരം ജസ്റ്റിന്‍ ലാംഗറെ ലഖ്നൗ പരിശീലകനായി നിയമിച്ചതോടെയാണ് ആന്‍ഡി ഫ്ലവര്‍ ആര്‍ സി ബി യിലേക്ക് മാറുന്നത്.

also read: കോഴിക്കോട് പെൺകുട്ടിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

കരീബിയന്‍ പ്രീമിയര്‍ ലീഗിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഫ്ലവര്‍ പരീശിലകനായിട്ടുണ്ട്. കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫിന്‍റെ ഉപദേശകനുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News