ബ്രയാന്‍ ലാറ മാറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു പുതിയ കോച്ച്

. ന്യൂസിലന്‍ഡ് മുന്‍താരം ഡാനിയേല്‍ വെട്ടേറിയാണ് പുതിയ കോച്ച്. ബ്രയാന്‍ ലാറ മാറിയ സാഹചര്യത്തിൽ ആണ് വെട്ടേറിയ സ്ഥാനമേറ്റെടുത്തത്. 2014 മുതല്‍ 2018 വരെ ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകൻ ആയിരുന്നു വെട്ടോറി. നിലവില്‍ ഓസീസ് പുരുഷ ക്രിക്കറ്റ് ടീമിന്‍റെ സഹപരിശീലകൻ കൂടിയാണ്.

also read: ഹരിയാനയിലെ പൊളിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

2016ന് ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കിരീടമൊന്നും നേടാനാകില്ല. അവസാന ആറ് സീസണുകളിലായി നാല് പേരെയാണ് മുഖ്യ പരിശീലകനായി സണ്‍റൈസേഴ്‌സിൽ എത്തിയത്. ടോം മൂഡി 2019, 2022 കാലത്തും ട്രെവര്‍ ബെയ്‌ലിസ് 2020, 2021 സമയത്തും ബ്രയാന്‍ ലാറ 2023 സീസണിലും ടീമിനെ പരിശീലിപ്പിച്ചു. 2023 സീസണ്‍ തുടങ്ങുമ്പോഴാണ് മൂഡിയില്‍ നിന്ന് ലാറ പരിശീലകന്‍റെ ചുമതല ഏറ്റെടുത്തത്.

also read:എല്ലാ വരുമാനവും ചാരിറ്റി പ്രവർത്തനത്തിന്; വിശ്വാസ്‌തതയുള്ള പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്യണം;

എന്നാല്‍ ഐപിഎല്‍ 2023 ല്‍ 10 ടീമുകളില്‍ അവസാന സ്ഥാനക്കാരായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫിനിഷ് ചെയ്‌തത്. 10 തോൽവിയും 4 ജയങ്ങളുമായിരുന്നു ടീമിന്. ഐപിഎല്ലില്‍ പരിശീലക കിരീടമില്ലെങ്കിലും ആര്‍ സി ബിക്കൊപ്പം മികച്ച റെക്കോര്‍ഡ് ഡാനിയേല്‍ വെട്ടോറിക്കുണ്ട്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News