
ദില്ലിയില്‍ മന്ത്രി സഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ.മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേർന്നു. ഇന്ന് ചേരുന്ന കക്ഷിയോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏഴ് പേരുകളാണ് ഒടുവിലുളളത്. ന്യൂ ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ് വര്‍മ്മ, മുതിര്‍ന്ന നേതാക്കളായ വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ, സംസ്ഥാന ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, ആര്‍എസ്എസ് പിന്തുണയുളള ജിതേന്ദ്ര മഹാജന്‍, ശിഖ റായ്, രേഖ ഗുപ്ത എന്നീ വനിതാ നേതാക്കളുടെ പേരും സജീവമാണ്.
ALSO READ; കുംഭമേള; ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം
70 അംഗ നിയമസഭയില്‍ 48 ബിജെപി എംഎല്‍എമാരാണുളളത്. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ ഉണ്ടാകാനാണ് സാധ്യത
ENGLISH NEWS SUMMARY: The cabinet formation talks in Delhi are in the final stages. An announcement will be made soon on who will be the Chief Minister. A meeting of national general secretaries was held under the chairmanship of BJP president JP Nadda.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

