കുംഭമേള; ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം

delhi stampede

ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം. കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്കുള്ളവർ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയതാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്.

റെയിൽവേ സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ ശനിയാഴ്‌ച രാത്രി 9.55 നാണ്‌ സംഭവം.അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെയാണ് മരിച്ചത്. അൻപതിലധികം പേർക്ക് അപകടത്തിൽ പരുക്കുണ്ട്.

ALSO READ; ഒരു നിലയ്ക്കും വെറുതെ വിടില്ല! അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ ഒരുങ്ങി ബിജെപി

ട്രെയിന്‍ വൈകിയെത്തിയതും പ്ലാറ്റ്‌ഫോം മാറിയതും തിരക്ക് വര്‍ധിപ്പിച്ചുവെന്നാണ് വിവരം. അതേസമയം സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ചീഫ് സെക്രട്ടറിക്കും  കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തര നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.അപകടത്തിൽ റെയിൽവേ മന്ത്രി രാജ്നാഥ് സിങ് അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.

ENGLISH NEWS SUMMARY: At least 15 people killed, including 3 children and several others were injured in a stampede at New Delhi Railway Station

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News