പഹൽഗാം ഭീകരാക്രമണം; ഭീകരവാദികളെത്തിയത് 22 മണിക്കൂർ താഴ്വരയിലൂടെ സഞ്ചരിച്ച്: കൂടുതൽ വിവരങ്ങൾ പുറത്ത്

Pahalgam attack

പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരവാദികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണം നടത്തിയത് നാലുപേർ ഉൾപ്പെട്ട സംഘം. ബൈസരൻ താഴ്വരയിൽ ഭീകരർ 20 മണിക്കൂറിലധികം സഞ്ചരിച്ചതായും വിവരം. അതേസമയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി

ഭീകരാക്രമണത്തിൽ 3 പാകിസ്ഥാൻ ഭീകരരും ഒരു പ്രാദേശിക ഭീകരനും പങ്കുണ്ടെന്നാണ് റിപ്പോർട്ട്. പ്രാദേശിക ഭീകരനായ ആദിൽ തോക്കർ മറ്റ് മൂന്ന് അക്രമികൾക്ക് സഹായം നൽകിയെന്നും സൂചനയുണ്ട്. ആദിലിന്,ലഷ്കർ ഇ തൊയിബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളിൽ  നിന്ന് പരിശീലനം ലഭിച്ചതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.നാലു പേരടങ്ങുന്ന അക്രമിസംഘം കൊക്കർനാഗ് വനമേഖലയിൽ നിന്നാണ് ബൈസരൻ താഴ്വരയിലേക്ക് കടന്നതെന്നും 20 മണിക്കൂറിലേറെ താഴ്വരയിലൂടെ സഞ്ചരിച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആക്രമണത്തിനിടെ രണ്ടു മൊബൈൽ ഫോണുകൾ ഭീകരർ തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്..

Also Read: പഹല്‍ഗാം ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണം ഏജന്‍സി ഏറ്റെടുത്തു

തീവ്രവാദികൾ എകെ 47, എം 4 അസോൾട്ട് തുടങ്ങിയ റൈഫിളുകൾ ഉപയോഗിച്ചതായും ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. രണ്ടുപേർ സമീപപ്രദേശത്തെ കടകളിൽ നിന്നും മറ്റു രണ്ടുപേർ സിപ്പ് ലൈൻ ഏരിയയ്ക്ക് സമീപത്തുനിന്നുമാണ് വെടിയുതിർത്ത്. അതേസമയം ദൃക്സാക്ഷികളുടെ ചോദ്യം ചെയ്യലിൽ പ്രാദേശിക ഫോട്ടോഗ്രാഫർ പകർത്തിയിട്ടുള്ള ദൃശ്യങ്ങളും നിർണായകമാണ്.

Also Read: അതിരുവിട്ട് പാകിസ്ഥാൻ; ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് മന്ത്രി ഹനീഫ് അബ്ബാസി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻ ഐ എ സംഘം . ഭീകരാക്രമണം നടന്ന പ്രവേശന എക്സിറ്റ് പോയിന്റുകൾ  സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്… സംഭവത്തിൽ ഗൂഢാലോചന ഉൾപ്പെടെ പുറത്തുകൊണ്ടുവരാനുള്ള സമഗ്ര അന്വേഷണമാണ് അന്വേഷണസംഘം നടത്തുന്നത്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനുമായി  കൂടിക്കാഴ്ച നടത്തി.

ബിഎസ്എഫ് മേധാവിയും  നിർണായക യോഗത്തിൽ പങ്കെടുത്തു. 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ അന്വേഷണത്തിന്റെ സ്ഥിതിഗതികൾ, ജമ്മു കാശ്മീരിലെ സുരക്ഷാ വിന്യാസം, തുടർ നടപടികൾ തുടങ്ങി വിവിധ വിഷയങ്ങൾ  ചർച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News