പ്രകാശത്തെ അതിഖരാവസ്ഥയിലാക്കി മാറ്റി ശാസ്ത്രജ്ഞർ; ഭൗതികശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പ്

Light Super Solid

പ്രകാശത്തെ അതിഖര (Super solid) അവസ്ഥയിലേക്ക് മാറ്റി ഭൗതികശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പുമായി ​ഗവേഷകർ. ഖരത്തിന്റേയും ദ്രാവകത്തിന്റേയും സവിശേഷതകൾ ദ്രവ്യത്തിൽ (Matter) പ്രകടമാകുന്ന അവസ്ഥയാണ് അതിഖരം. ഒപ്റ്റിക്കല്‍ കമ്പ്യൂട്ടിങ്ങിലും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പുതിയ കണ്ടുപിടിത്തത്തിന് സാധിക്കും.

സൂപ്പര്‍ സോളിഡ് എന്ന് അവസ്ഥയിൽ ദ്രവ്യത്തിന് ശ്ചിത ആകൃതി ഉണ്ടായിരിക്കുകയും അതേസമയം ഘര്‍ഷണമില്ലാതെ ഒഴുകാന്‍ കഴിയുകയും ചെയ്യും. പ്രകാശത്തെ ഈ രീതിയില്‍ നിയന്ത്രിക്കാൻ സാധിക്കുന്നതിലൂടെ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തില്‍ മാറ്റം വരുത്താനും പ്രകാശത്തിന്റെ വേഗം കുറയ്ക്കാനും സാധിക്കും എന്നതാണ് ഈ പരീക്ഷണത്തിന്റെ സുപ്രധാന നേട്ടം.

Also Read: വിശ്വസിക്കാൻ പറ്റില്ല സ്റ്റാര്‍ലിങ്കിനെ; അടുത്തറിയാം ഇലോണ്‍ മസ്കിന്റെ ദൗത്യത്തെ

മാര്‍ച്ച് അഞ്ചിന് നേച്ചര്‍ ജേര്‍ണലില്‍ ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറ്റലിയിലെ നാഷണൽ റിസർച്ച് കൗൺസിലിലെ (CNR) ഡിമിട്രിസ് ട്രിപ്പോജോർഗോസും ഡാനിയേൽ സാൻവിറ്റോയുമാണ് ​ഗവേഷണത്തിന് നേത‍ൃത്വം വഹിച്ചത്.

ക്വാണ്ടം മെക്കാനിക്‌സില്‍ കാണപ്പെടുന്ന ഒരു ക്വാസിപാര്‍ട്ടിക്കിള്‍ ആണ് പൊളാരിറ്റോണ്‍ (polariton). പ്രകാശത്തെ സൂപ്പര്‍ സോളിഡ് ആക്കിമാറ്റിയത് പൊളാരിറ്റോണിന്റെ സഹായത്തോടെയാണ്. ഒരു പ്രകാശ കണികയായ ഫോട്ടോണും ഒരു ദ്രവ്യകണികയായ എക്‌സിറ്റോണും തമ്മിലുള്ള ശക്തമായ വൈദ്യുതകാന്തിക ഇടപെടലിലൂടെയാണ് പോളാരിറ്റോണുകള്‍ രൂപം കൊള്ളുന്നത്.

Also Read: ഇന്‍സ്റ്റയിലെ ത്രെഡല്ല ഈ വാട്‌സ്ആപ്പ് ത്രെഡ്! പുത്തന്‍ ഫീച്ചര്‍!

പ്രകാശത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ വർധിപ്പിക്കാൻ പുതിയ ​ഗവേഷണം വഴിയൊരുക്കുന്നു. അടിസ്ഥാന ഭൗതികശാസ്ത്രം മുതൽ അത്യാധുനിക കമ്പ്യൂട്ടിംഗ്, ഫോട്ടോണിക്സ് വരെയുള്ള മേഖലകളിലെ മാറ്റത്തിന് പുതിയ കണ്ടുപിടിത്തം വഴിയൊരുക്കും. മെറ്റീരിയല്‍ സയന്‍സിന്റെ പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നതിന് അവസരമൊരുക്കും. ഊര്‍ജ്ജത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിലും ഉപയോഗത്തിലും വിപ്ലവകരമായ മാറ്റത്തിന് അടിസ്ഥാനമായി മാറുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News