ദുബായില്‍ പുതിയ രണ്ട് ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി

ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍, ഫോര്‍ ഡിസ്ട്രിക്റ്റുകളിലായാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഫാമിലി പാര്‍ക്കുകള്‍ ഒരുക്കിയിരിക്കുന്നത്.

പുതിയ വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ച് മോഹന്‍ലാല്‍

എണ്‍പത് ലക്ഷം ദിര്‍ഹം ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വരും മാസങ്ങളില്‍ ഒന്‍പത് കോടി മുപ്പത് ലക്ഷം ദിര്‍ഹം ചെലവില്‍ 55 ഫാമിലി പാര്‍ക്കുകളും വിനോദ സൗകര്യങ്ങളും നിര്‍മിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. എമിറേറ്റില്‍ ജീവിത നിലവാരം ഉയര്‍ത്തുന്ന പൊതുപാര്‍ക്കുകളും വിനോദ സൗകര്യങ്ങളും നിര്‍മിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ഇത് കൂടാതെ പുതിയ രണ്ട് ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ദാവൂദ് അല്‍ ഹാജിരി പറഞ്ഞു.

യൂസർമാർക്ക് പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും കഴിയും; വാട്സ്ആപ്പിൽ പുതിയ ചാനൽ ഫീച്ചർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News