വാട്‌സാപ്പിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ ടെലഗ്രാമിലും ഇനി സ്റ്റോറി പോസ്റ്റ് ചെയ്യാം

വാട്‌സാപ്പിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ ടെലഗ്രാമും സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള സംവിധാനം  അവതരിപ്പിച്ചു. ഇതുവഴി പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യാനാവും.  പ്രീമിയം അല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഈ സ്റ്റോറികള്‍ കാണാന്‍ ക‍ഴിയും. ടെലഗ്രാമിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്. ഐഒഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ALSO READ: ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് ഉടൻ എത്തുന്നു

ടെലഗ്രാം സ്‌ക്രീനിന്റെ മുകളില്‍ ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെടുക. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്‌സ്റ്റ് എന്നിവ സ്‌റ്റോറീസില്‍ പങ്കുവെക്കാം 6 മണിക്കൂര്‍, 12 മണിക്കൂര്‍, 14 മണിക്കൂര്‍, 48 മണിക്കൂര്‍ എന്നിങ്ങനെ സമയ പരിധിയും നിശ്ചയിക്കാം. അല്ലെങ്കില്‍ സ്ഥിരമായും സ്റ്റോറീസ് നിലനിര്‍ത്താം. ആരെല്ലാം സ്‌റ്റോറീസ് കാണണം എന്ന് ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാം.

ALSO READ: എഐ നിർമിത വീഡിയോകളിൽ വാട്ടർമാർക്ക് ഉപയോഗിക്കാം; നിർമാതാക്കൾ ഉറപ്പ് നൽകിയെന്ന് അമേരിക്കൻ പ്രസിഡണ്ട്

ഡ്യുവല്‍ ക്യാമറ സംവിധാനവും സ്റ്റോറീസ് പിന്തുണയ്ക്കും. ഇതുവഴി സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും പകര്‍ത്താനും അവ പങ്കുവെക്കാനും സാധിക്കും. പ്രീമിയം ഉപഭോക്താക്കള്‍ക്ക് ആനിമേറ്റഡ് സ്റ്റിക്കറുകള്‍, പോളുകള്‍, ക്വിസുകള്‍ എന്നിവയും സ്‌റ്റോറീസ് ആയി പങ്കുവെക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News