
പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും ഇപ്പോഴത്തെ മാധ്യമ ചര്‍ച്ചകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാധ്യമ ചര്‍ച്ചകള്‍ ഊഹാപോഹങ്ങള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ ഇല്ല എന്നാ പശ്ചാത്തലത്തില്‍ നിന്ന് ബിജെപി തോല്‍പ്പിക്കാന്‍ കഴിയും എന്ന രാഷ്ട്രീയം ജനങ്ങളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി കുറെ കൂടി വിശാലമാക്കി മുന്നോട്ട് പോകാന്‍ സാധിക്കണം. പാര്‍ട്ടിയും ഇടത് പക്ഷ ഐക്യവും ശക്തിപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതക്ക് എതിരെ പൊരുതാന്‍ ഇന്ത്യയില്‍ ആകമാനം ബദല്‍ ഉണ്ടാകണം എന്നും ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. അതേസമയം പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു. കേന്ദ്ര കമ്മറ്റി യോഗം അല്പസമയത്തിനകം തുടങ്ങും.
Also read: ഏറ്റുമാനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദ്ദിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്
'The new General Secretary is chosen by the party congress; there is no basis for media discussions': Govindan Master

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here