ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണിന് പുതിയ മേധാവി

ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണിന്റെ പുതിയ മേധാവിയായി എ. സുധീഷ് ചുമതലയേറ്റു. ഇരുപത്തിയഞ്ചു വര്‍ഷത്തിലധികമായി ഫെഡറല്‍ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിങ്, ഫോറെക്‌സ് ട്രഷറി ഡീലിങ്സ്, ക്രെഡിറ്റ് അണ്ടര്‍റൈറ്റിങ് തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. ബാങ്കിന്റെ ക്രെഡിറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സി.ആര്‍.എം.ഡി., റെമഡിയല്‍ മാനേജ്‌മെന്റ് വിഭാഗങ്ങളുടെ കണ്‍ട്രി ഹെഡ് ആയിരുന്നു.

ALSO READ:മുംബൈ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; 2 മരണം

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറുജില്ലകളിലെ 154 ഫെഡറല്‍ ബാങ്ക് ശാഖകള്‍ ഉള്‍പ്പെടുന്ന അഞ്ചു റീജനുകളും ഒരു ക്ലസ്റ്ററുമാണ് കോഴിക്കോട് സോണിന്റെ പരിധിയില്‍ വരുന്നത്.

ALSO READ:കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News