
2024 ഡിസംബറിന്റെ തുടക്കത്തിലാണ് പുതിയ തലമുറ അമേസിനെ ഹോണ്ട അവതരിപ്പിച്ചത്. ഈ കാറിന്റെ പ്രാരംഭ വില 2025 ജനുവരി 31 വരെയാണ് നിലവിലുണ്ടായത്. ഫെബ്രുവരി ഒന്നുമുതൽ പുതിയ വിലയാണ് അമേസിന് ഉള്ളത്. . വ്യത്യസ്‍ത വേരിയന്റുകളിൽ 10,000 മുതൽ 30,000 രൂപ വരെ വാഹനത്തിന് വർധിച്ചിട്ടുണ്ട്.
V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ അമേസ് എത്തുന്നത്. മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ തുടങ്ങിയ മോഡലുകളുമായി വിപണിയിൽ മത്സരിക്കുന്ന അമേസിന്റ് മറ്റു വിശേഷങ്ങളിതാ.
Also Read: അമ്പമ്പോ! റൊണാൾഡോയുടെ ഗ്യാരേജിലെ ഈ 10 കാറുകൾ
പുതിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഫ്രഷ് ഗ്രിൽ, ഇൻ്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, ഒരു പുതിയ സെറ്റ് അലോയി വീലുകൾ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററുകൾ, സിറ്റി-ഇൻസ്പേർഡ് റാപ്-എറൗണ്ട് എൽഇഡി ടെയിൽലൈറ്റുകൾ, അപ്‌ഡേറ്റ് ചെയ്ത ബൂട്ട്‌ലിഡ് സെക്ഷൻ എന്നിവയാണ് അമേസിന്റെ ഡിസൈൻ ആകർഷണം.
1.2 ലിറ്റർ, 4 സിലിണ്ടർ i-VTEC പെട്രോൾ എൻജിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുന്നത്. ഇതിന് 89 ബിഎച്ച്പി പവറും 110 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ സാധിക്കും. 5-സ്പീഡ് മാനുവൽ, സിവിടി യൂണിറ്റുകൾ ഉൾപ്പെടുന്ന ട്രാൻസ്‍മിഷൻ ഓപ്ഷനുകളാണ് അമേസിനുള്ളത്.
Also Read: വിപണി പിടിക്കുന്നതിൽ ഇന്ത്യയിൽ കിതച്ചു പക്ഷെ ജപ്പാനിൽ കുതിച്ച് ജിംനി
ഡ്യുവൽ-ടോൺ കാബിൻ തീം, ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർ എസി വെൻ്റുകൾ, വയർലെസ് ചാർജർ, ആറ് എയർബാഗുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകൾ ഹോണ്ട അമേസിൽ ഉൾപ്പെടുന്നുണ്ട്.
ആറ് വ്യത്യസ്‍ത കളർ ഓപ്ഷനുകളിൽ ലഭിക്കുന്ന അമേസിന് മൂന്നുവർഷത്തെ സ്റ്റാൻഡേർഡ് വാറൻ്റി ലഭിക്കുന്നു. ഇത് ഏഴ് വർഷം വരെ നീട്ടാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here