
പുതിയ വർഷത്തിൽ എല്ലാ കമ്പനികളും കാറുകളുടെ വില കൂട്ടിയിട്ടുണ്ട്. എന്നാൽ 2024 ഡിസംബര്‍ നാലിന് പുറത്തിറക്കിയ അതേ വിലയില്‍ തന്നെ പുതിയ അമേസ് സെഡാന്‍ വാങ്ങാം എന്നാണ് പറയുന്നത്. 2025 ജനുവരി 31 വരെയാണ് ഈ വിലയിൽ വാങ്ങാൻ കഴിയുക.
7.99 ലക്ഷം രൂപ എക്‌സ്-ഷോറൂം ബേസ് വില. എന്നാല്‍ ഇപ്പോള്‍ ഹോണ്ട 2025 ജനുവരി 31 വരെ ഈ വിലയിൽ തന്നെ വിൽപന നടത്തും. V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഹോണ്ട അമേസ് ലഭ്യമാകുന്നത്. പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക് , ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക് എന്നി കളറുകളിലാണ് ഹോണ്ട അമേസ് ലഭിക്കുന്നത്.
ഡിസൈനിൽ പുതിയ അമേസില്‍ ഹണികോമ്പ് പാറ്റേണുള്ള വലിയ ഫ്രണ്ട് ഗ്രില്ലും ഇരുവശത്തും എല്‍ഇഡി ഹെഡ്ലാമ്പുകളും ഉണ്ട്. ഗ്രില്ലിന് മുകളിലുള്ള കണക്റ്റഡ് ക്രോം സ്ട്രിപ്പും ക്ലാംഷെല്‍ ബോണറ്റും പ്രീമിയം ടച്ച് നല്‍കുന്നുണ്ട്. ഫീച്ചറിന്റെ കാര്യത്തിലും പുതിയ അമേസ് ഏറെ മുന്നിലാണ്
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ,വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 6 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, 7 ഇഞ്ച് ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേ, ഒന്നിൽ കൂടുതൽ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, എന്നിവയും ഉണ്ട് .
സേഫ്റ്റിയുടെ കാര്യത്തിലും മുന്നിലാണ്. പുതിയ അമേസിന്റെ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ ഉണ്ട്. ലെയ്ന്‍വാച്ച് ക്യാമറ, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, മള്‍ട്ടി-ആംഗിള്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി സവിശേഷതകളും ഇതിലുണ്ട്.
also read: ഉത്സവ സീസണിൽ വിപണിയിലെത്തും; നെക്സ്റ്റ്-ജെൻ ഹ്യുണ്ടായ് വെന്യുവിന്റെ ഇന്ത്യയിലെ ടെസ്റ്റിങ് ആരംഭിച്ചു
1.2 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഹോണ്ട അമേസിൽ. എഞ്ചിന്‍ 89 bhp പരമാവധി പവറും 110 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ ഹോണ്ട അമേസ് മാനുവല്‍ പതിപ്പില്‍ ലിറ്ററിന് 18.65 കിലോമീറ്ററും സിവിടി പതിപ്പില്‍ ലിറ്ററിന് 19.46 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here