
ഇന്ത്യയില്‍ തന്നെ ഏറ്റവും ഫാഷന്‍ സെന്‍സ് ഉള്ള നടന്മാരില്‍ ഒരാളാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഓരോ പ്രാവശ്യവും അദ്ദേഹം തന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും അതെല്ലാം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല.
സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വെള്ള വസ്ത്രം ധരിച്ച് കണ്ണട വച്ചിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രങ്ങളില്‍. ‘ടേക്കിംഗ് ദ ബാക്ക് സീറ്റ്’ എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും സിനിമാസ്വാദകരും രംഗത്തെത്തി. ഇതിൽ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ഉണ്ട്.
“നാട്ടിലുള്ള യുവാക്കൾക്ക് വേണ്ടി കുറച്ചു ഒതുങ്ങി കൂടെ.. മമ്മൂക്ക… ഇതൊക്കെ കണ്ടാൽ പിന്നെ ലൈക് അടിക്കാതെ…ഇതെല്ലാം യാറാലെ…, 90 വയസായാൽ ഇതിലും ചെറുപ്പമാകും മമ്മൂക്ക. ഇത് വേറെ ലെവലാ.., നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ….ഞങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണം”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
View this post on Instagram

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here