
പുതിയ ആദായ നികുതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. 1961 ലെ ആദായനികുതി നിയമം പരിഷ്‌കരിക്കുമെന്നും നിയമം ലളിതമാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന വിധമായിരിക്കും പുതിയ നിയമമെന്നു ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമത്തിലെ പകുതിയോളം ആശയം നിലനിര്‍ത്തിക്കൊണ്ടു തന്നെ രൂപഘടനയില്‍ കാര്യമായ മാറ്റകൊണ്ടുവരാതെയും ലളിതവല്‍കരിച്ച പുതിയ നിയമമാണ് അവതരിപ്പിക്കുക.
നിലവിലെ ടാക്‌സ് സ്ലാബുകളിലോ റിബേറ്റുകളിലോ മാറ്റം വരുത്തില്ല. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരുക. പുതിയ ആദായ നികുതി ബില്ലിനോടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനം, ബില്‍ സഭയില്‍ വെക്കുന്നതോടെ വ്യക്തമാകും. ബില്‍ അവതരിപ്പിച്ച ശേഷം പരിശോധനയ്ക്കായി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടേക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

