
ഇന്ത്യൻ ജേഴ്സിയിലെ ഓറഞ്ചും കവിയും കലർന്ന തീം വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഇതാ ആ തീം ഒഴിവാക്കി നീല നിറത്തിലുള്ള പുതിയ ജേഴ്‌സി അവതരിപ്പിച്ചു. തോൾ ഭാഗത്ത് വരുന്ന ത്രിവർണ്ണ ഗ്രേഡിയന്റാണ് പുതിയ ജേഴ്സിയിലെ പ്രധാന മാറ്റം. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കും 2025 ലെ ചാംപ്യൻസ് ട്രോഫിക്കും മുന്നോടിയായി ഇന്ത്യൻ ടീം പുതിയ ജേഴ്‌സി ധരിച്ച് പ്രദർശനം നടത്തി.
ഈ വർഷം ജനുവരിയിൽ അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ വനിതാ ടീം അണിഞ്ഞത് ഇതേ ജേഴ്സിയായിരുന്നു. മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷായും വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും നവംബർ 29 ന് ജഴ്‌സിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരുന്നു.
Also Read: ദേശീയ ഗെയിംസിൽ അസം കോട്ട ഭേദിച്ച് ഫൈനലിലേക്ക് കുതിച്ച് കേരള പുരുഷ ഫുട്ബോൾ ടീം
നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരങ്ങളാരംഭിക്കുന്നത്. ഒമ്പതിന് കട്ടക്കിൽ രണ്ടാമത്തെ മത്സരം. പരമ്പരയിലെ അവസാന മത്സരം 12ന് അഹമ്മദാബാദിലാണ്. ഏകദിന മത്സരങ്ങൾക്ക് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ആരംഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

