ഒമാനില്‍ പുതിയ തൊ‍ഴില്‍ നിയമം, തൊ‍ഴില്‍ സമയം എട്ട് മണിക്കൂര്‍, പുരുഷന്മാർക്ക് പിതൃത്വ അവധി

തൊ‍ഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി രാജ്യത്ത് പുതിയ തൊ‍ഴില്‍ നിയമം പ്രഖ്യാപിച്ച് ഒമാന്‍ ഭരണാധികാരി. പുതിയ നിയമ പ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി മുതല്‍ തൊ‍ഴില്‍ സമയം എട്ട് മണിക്കൂറായിരിക്കും. വിശ്രമ സമയം ഈ എട്ട് മണിക്കൂര്‍ പരിധിക്ക് പുറത്തായിരിക്കും.

സ്ത്രീകള്‍ക്ക് പ്രസവാവധി എന്ന പോലെ പുരുഷന്മാര്‍ക്ക് ഏ‍ഴ് ദിവസം  പിതൃത്വ അവധിയും തൊ‍ഴില്‍ നിയമത്തില്‍ അനുവദിക്കുന്നു.  പ്രസവാവധിയും കൂട്ടിയുണ്ട്. പുതിയ നിയമ പ്രകാരം 98 ദിവസം പ്രസവ അവധി ലഭിക്കും.

ALSO READ: 400 വര്‍ഷം പ‍ഴക്കമുള്ള ജിന്ന് തങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് യുഎഇയില്‍ ദുര്‍മന്ത്രവാദം, ഏ‍ഴ് പേര്‍ക്ക് ശിക്ഷ

നിശ്ചിത കാലാവധിക്ക് ശേഷവും അവധി ആവശ്യമുളളവര്‍ക്ക് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധിക്കും അപേക്ഷിക്കാനാകും. രാത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അവരുടെ ഷിഫ്റ്റ് പകല്‍ സയത്തേക്ക് മാറ്റാന്‍ കഴിയും. എന്നാല്‍ ഇതിന്‍റെ കൃത്യമായ കാരണം രേഖാമൂലം തൊഴിലുടമയെ ബോധ്യപ്പെടുത്തണം.

25ല്‍ കൂടുതല്‍ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ പ്രത്യേക വിശ്രമ സ്ഥലം ക്രമീകരിക്കണം. തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിരവധി നിര്‍ദേശങ്ങളും പുതിയ നിയമത്തില്‍ ഉണ്ട്. ജോലിയില്‍ വൈദഗ്ധ്യം കാണിക്കാത്ത തൊഴിലാളിയുടെ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കും. ഇതിന് സ്വീകരിക്കേണ്ട മാനദനണ്ഡങ്ങളും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസ്; സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ല;അഡ്വക്കേറ്റ് ഷുക്കൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News